ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ ഓണം സ്പെഷ്യല്‍ വിഭവങ്ങളുടെ റെസിപ്പികള്‍. ഇന്ന് മിസ് രിയ ഷിജാർ തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
വേണ്ട ചേരുവകൾ
മാമ്പഴം ഒരു കപ്പ്
പഞ്ചസാര 2 ടീസ്പൂൺ
ശർക്കര പാകത്തിന്
കുങ്കുമപ്പൂവ് 2 നുള്ള്
തേങ്ങാപ്പാൽ ഒരു കപ്പ്
ഏലക്കാപ്പൊടി കുറച്ച്
കശുവണ്ടിപരിപ്പ് 2 സ്പൂൺ
തേങ്ങാക്കൊത്ത് 2 സ്പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യം ഉരുളി അടുപ്പിൽ വച്ച് വെള്ളമൊഴിച്ച് ശർക്കര ചൂടാക്കി അരിച്ചെടുക്കുക. പാനി തിരികെ അടുപ്പിലെ ഉരുളിയിലേക്ക് ഒഴിക്കുക. അതിലേക്ക് മാങ്ങാ പഴുപ്പ് ചേർക്കുക. ശേഷം നെയ്യ് ഒഴിച്ച് നന്നായി വരട്ടി പഞ്ചസാരയും കുങ്കുമപ്പൂവും ചേർക്കുക. 5 മിനിറ്റ് ഇളക്കി രണ്ടാം പാൽ ചേർക്കുക. കുറുകി വരുമ്പോൾ സ്റ്റൗ ഓഫ് ചെയ്ത ശേഷം ഒന്നാം തേങ്ങാപ്പാൽ, ഏലക്കാപ്പൊടി എന്നിവ ചേർത്ത് ഇളക്കി വാങ്ങുക. നെയ്യിൽ വറുത്ത തേങ്ങാക്കൊത്ത് കശുവണ്ടി പരിപ്പ് കൊണ്ട് ഗാർണിഷ് ചെയ്യുക.


