മുത്തശ്ശി പഠിപ്പിച്ച നാരങ്ങാ അച്ചാറും ഹോം മെയ്ഡ് ടൊമാറ്റോ സോസും മറ്റ് വിഭവങ്ങളും തയ്യാറാക്കുന്ന വീഡിയോകളും ഇവര്‍ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. 

രുചിയേറിയ, വ്യത്യസ്തമായ ഇന്ത്യന്‍ രുചികള്‍ പരീക്ഷിക്കുകയും അത് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുകയും ചെയ്യുന്ന അമേരിക്കന്‍ മോഡലും അവതാരകയുമാണ് ഇന്ത്യന്‍ വംശജയായ പദ്മ ലക്ഷ്മി. ഭക്ഷണത്തോടുള്ള തന്‍റെ ഇഷ്ടം പലപ്പോഴും താരം തുറന്നു പറഞ്ഞിട്ടുമുണ്ട്. വിവിധ ഇന്ത്യന്‍ വിഭവങ്ങളുടെ റെസിപ്പിയുമായി അവര്‍ സാമൂഹിക മാധ്യമത്തില്‍ പ്രത്യക്ഷപ്പെടാറുമുണ്ട്. 

മുത്തശ്ശി പഠിപ്പിച്ച നാരങ്ങാ അച്ചാറും ഹോം മെയ്ഡ് ടൊമാറ്റോ സോസും മറ്റ് പല വിഭവങ്ങളും തയ്യാറാക്കുന്ന വീഡിയോകളും ഇവര്‍ മുമ്പ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. എളുപ്പത്തില്‍ തയ്യാറാക്കാന്‍ കഴിയുന്ന, രുചികരമായ വിഭവങ്ങളാണ് വീഡിയോ രൂപത്തില്‍ പദ്മ ലക്ഷ്മി പങ്കുവയ്ക്കുന്നത്. 

ഇപ്പോഴിതാ ഇന്ത്യന്‍ ശൈലിയില്‍ തയ്യാറാക്കുന്ന പരിപ്പുകറിയുടെ റെസിപ്പിയുടെ വീഡിയോയാണ് ഇവര്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. തന്റെ എക്കാലത്തെയും പ്രിയപ്പെട്ട ഭക്ഷണമാണിതെന്നും വീഡിയോ പങ്കുവച്ച് പദ്മ പറഞ്ഞു.

View post on Instagram

ഇത് തയ്യാറാക്കാനായി ആദ്യം പരിപ്പ് കുക്കറിലിട്ട് നന്നായി വേവിച്ചെടുക്കണം. ശേഷം ഒരു പാനില്‍ എണ്ണയൊഴിച്ച് സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ നന്നായി വഴറ്റിയെടുക്കുക. ഇനി ഇത് നന്നായി വഴന്ന് വരുമ്പോള്‍ മസാല, കറിവേപ്പില, തക്കാളി, ഉപ്പ് എന്നിവ ചേര്‍ത്ത് കൊടുക്കുണം. ഇത് നന്നായി വെന്ത് പാകമാകുമ്പോള്‍ നേരത്തെ വേവിച്ച് വച്ചിരിക്കുന്ന പരിപ്പിലേയ്ക്ക് ചേര്‍ത്ത് കൊടുക്കാം. ഒപ്പം കുറച്ച് ചീരയില കൂടി അരിഞ്ഞ് ഇതിലേയ്ക്ക് ചേര്‍ക്കാം. ഇനി ഇത് ചോറിനൊപ്പം കഴിക്കാം. 

Also Read: ഇത് വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഇന്ത്യന്‍ വിഭവം; റെസിപ്പിയുമായി മിന്‍ഡി കെയ്‌ലിങ്