വടക്കേ ഇന്ത്യയില്‍ ഏറെ പ്രചാരമുള്ള ചനാ മസാല അഥവാ മസാലക്കടല ആണ് വിഭവം. 20 മിനിറ്റ് സമയമെടുത്താണ് മിന്‍ഡി ചനാ മസാല തയ്യാറാക്കിയിരിക്കുന്നത്.

മിക്കപ്പോഴും വ്യത്യസ്തമായ ഇന്ത്യന്‍ രുചികള്‍ പരീക്ഷിക്കുകയും അത് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുകയും ചെയ്യുന്ന അമേരിക്കന്‍ നടിയാണ് മിന്‍ഡി കെയ്‌ലിങ്. ഇത്തവണയും പതിവ് പോലെ ഒരു ഇന്ത്യന്‍ വിഭവവുമായാണ് മിന്‍ഡി സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഇന്ത്യന്‍ വിഭവം എന്ന കാപ്ഷനോടെയാണ് ഈ വീഡിയോ മിന്‍ഡി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

വടക്കേ ഇന്ത്യയില്‍ ഏറെ പ്രചാരമുള്ള ചനാ മസാല അഥവാ മസാലക്കടല ആണ് വിഭവം. 20 മിനിറ്റ് സമയമെടുത്താണ് മിന്‍ഡി ചനാ മസാല തയ്യാറാക്കിയിരിക്കുന്നത്. ഇത് തയ്യാറാക്കാനായി ആദ്യം മല്ലിയില നന്നായി അരിഞ്ഞെടുക്കുകയാണ് മിന്‍ഡി ചെയ്തത്. ശേഷം ഇതും വെളുത്തുള്ളിയും ഇഞ്ചിയും ചേര്‍ത്ത് നന്നായി ചതച്ചെടുക്കണം. ഒരു തവ അടുപ്പത്തുവച്ച് ചൂടായി കഴിയുമ്പോള്‍ ഇതിലേക്ക് എണ്ണ ചേര്‍ക്കണം. ശേഷം ഇതിലേക്ക് ജീരകം പൊടിച്ചതും സവാള ചെറുതായി അരിഞ്ഞതും കുറച്ച് ഉപ്പും ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കുക. ശേഷം ഇതിലേക്ക് നേരത്തെ ചതച്ചുവെച്ച മല്ലിയില, വെളുത്തുള്ളി, ഇഞ്ചി പേസ്റ്റ് ചേര്‍ക്കാം.

View post on Instagram

ഇതിലേയ്ക്ക് മുളകുപൊടി, മഞ്ഞള്‍പ്പൊടി, കുറച്ച് കുരുമുളക് പൊടി എന്നിവയെല്ലാം ചേര്‍ത്ത് വഴറ്റിയെടുക്കാം. ഈ സമയം കുറച്ച് എണ്ണയോ വെള്ളമോ ചേര്‍ത്ത് കൊടുക്കാം. അവസാനം കടല പുഴുങ്ങിയെടുത്തതും തക്കാളിയും ചേര്‍ത്ത് കൊടുക്കാം. ഇനി ശർക്കര കൂടി ചേര്‍ത്തശേഷം അടുപ്പില്‍ തീ കൂട്ടിവെച്ച് നന്നായി തിളപ്പിക്കാം. കുറച്ച് നാരങ്ങാ നീര് കൂടി ചേര്‍ക്കാമെന്നും താരം പറയുന്നു. 

View post on Instagram

Also Read: നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കണമെന്ന് പറയുന്നതിന്‍റെ ആറ് കാരണങ്ങള്‍...