അമിതവണ്ണം കുറയ്ക്കാൻ നിങ്ങൾ ഡയറ്റ് ചെയ്യാറുണ്ടാകുമല്ലോ അല്ലേ. ഡയറ്റ് പ്ലാനിൽ ഇനി മുതൽ നിങ്ങൾ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒരു പഴമുണ്ട്. ഏതാണെന്നല്ലേ, പപ്പായ. ശരീരഭാരം കുറയ്ക്കാൻ ഏറ്റവും മികച്ച പഴമാണ് പപ്പായ. പപ്പായയിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.. 

കരളിലെ കൊഴുപ്പ് ഇല്ലാതാക്കാനുള്ള കഴിവ് പപ്പായയ്ക്കുണ്ട്. പഴുത്ത പപ്പായയേക്കാൾ പച്ച പപ്പായ കഴിക്കുന്നതാണ് കൂടുതൽ നല്ലത്. വയറു കുറയ്ക്കാൻ സഹായിക്കുന്ന പാപെയ്ൻ എന്ന എൻസൈം പഴുത്ത പപ്പായയേക്കാൾ പച്ച പപ്പായയിലാണ് കൂടുതലായി ഉള്ളത്. ശരീരഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർ പപ്പായ ജ്യൂസായോ സാലഡായോ കഴിക്കാവുന്നതാണ്.‌‌

 പപ്പായയിൽ ഉയർന്ന നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ കലോറി കുറവാണ്, അത് കൊണ്ട് തന്നെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. പപ്പായ ശരീരത്തിലെ കൊഴുപ്പ് കളയുകയും വിശപ്പ് കുറയ്ക്കാനും സഹായിക്കും. ഫൈബർ ശരീരത്തിലെ വിഷാംശം പുറന്തള്ളാനും സഹായിക്കുന്നു. ബ്രേക്ക് ഫാസ്റ്റിലും രാത്രി ഭക്ഷണത്തിലുമെല്ലാം പപ്പായ ഉൾപ്പെടുത്താവുന്നതാണ്. 

പപ്പായയിൽ അടങ്ങിയിട്ടുള്ള ബീറ്റാ കരോട്ടിൻ ക്യാൻസർ സാധ്യത കുറയ്ക്കും. ചെറുപ്പക്കാരിൽ, ബീറ്റാ കരോട്ടിൻ അടങ്ങിയ ഭക്ഷണക്രമം പ്രോസ്റ്റേറ്റ് ക്യാൻസറിനെതിരെ സംരക്ഷണം നൽകുമെന്ന് ക്യാൻസർ എപ്പിഡെമിയോളജി ആൻഡ് പ്രിവൻഷൻ ബയോ മാർക്കേർസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.