പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് വാങ്ങിയ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തി. ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ ബന്ധുവും നടിയുമായ മീര ചോപ്രയാണ് താന്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് വാങ്ങിയ ഭക്ഷണത്തില്‍ പുഴുവിനെ കണ്ട കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഒരു വീഡിയോയും മീര തന്‍റെ ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്. 

അഹമ്മദാബാദിലെ ഡബിള്‍ ട്രീ ബൈ ഹില്‍ട്ടണ്‍ എന്ന ഹോട്ടലിലെ ഭക്ഷണത്തില്‍ നിന്നാണ് പുഴുവിനെ കിട്ടിയത്. ഭക്ഷ്യസുരക്ഷ വികുപ്പ് എത്രയും പെട്ടെന്ന് ഇതിനൊരു നടപടിയെടുക്കണമെന്നും താരം വീഡിയോയില്‍ പറയുന്നു. ഒരാഴ്ച ആ ഹോട്ടലില്‍ താമസിച്ച തനിക്ക് ശരീരകാസ്വസ്ഥതകള്‍ അനുഭവിക്കുന്നതായും മീര വ്യക്തമാക്കി. 

 

 

പ്രിയങ്ക ചോപ്ര, പരിനീതി ചോപ്ര എന്നിവരുടെ കസിനും 'സെക്ഷന്‍ 375' എന്ന ചിത്രത്തിലെ നായികയുമാണ് മീര ചോപ്ര.