ന്യൂയോര്‍ക്കില്‍ ആരംഭിച്ച ഇന്ത്യന്‍ റെസ്റ്റോറന്‍റിനെ കുറിച്ചുള്ള വിശേഷങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുകയാണ് താരം ഇപ്പോള്‍. 

നിലപാടുകള്‍ കൊണ്ടും അഭിനയം കൊണ്ടും ശ്രദ്ധേയയാണ് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ താരം തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ന്യൂയോര്‍ക്കില്‍ ആരംഭിച്ച ഇന്ത്യന്‍ റെസ്റ്റോറന്‍റിനെ കുറിച്ചുള്ള വിശേഷങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുകയാണ് താരം ഇപ്പോള്‍. 

'സോന' എന്ന് പേരിട്ട റെസ്റ്റോറന്‍റിന്‍റെ ഒരു ഇന്റീരിയര്‍ ചിത്രമാണ് താരം ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്. ആരാധകരും താരങ്ങളും അടക്കം ധാരാളം പേരാണ് പ്രിയങ്കയുടെ പുതിയ സംരംഭത്തിന് ആശംസകളുമായി എത്തിയത്. 

Scroll to load tweet…

ഇന്ത്യന്‍ ഭക്ഷണത്തോടുള്ള തന്റെ സ്‌നേഹം ആണിതെന്ന് പ്രിയങ്ക സംരംഭത്തെ കുറിച്ച് നേരത്തെ പറഞ്ഞിരുന്നു. പ്രശസ്ത ഷെഫ് ഹരിനായ്ക്കാണ് പ്രധാന ഷെഫ്. സ്വന്തം ഹെയര്‍കെയര്‍ ബ്രാന്‍ഡായ 'അനോമലി ഹെയര്‍കെയര്‍' പ്രിയങ്ക ലോഞ്ച് ചെയ്തതും ഈ അടുത്ത കാലത്താണ്.

View post on Instagram

Also Read: കടയിൽ കയറി ചിപ്സ് പായ്ക്കറ്റുമെടുത്ത് കൂളായി പുറത്തേയ്ക്ക്; വൈറലായി പക്ഷിയുടെ വീഡിയോ...