തനിക്ക് ബിരിയാണിയുടെ പണം തിരികെ കിട്ടിയെന്നും എന്നാല്‍ വെജ് ബിരിയാണിയിൽ ചിക്കൻ കഷണങ്ങൾ ഇട്ടതിലൂടെ ശുദ്ധ വെജിറ്റേറിയനായ തന്റെ മതവികാരം വ്രണപ്പെട്ടുവെന്നാണ് പങ്കജ് പറയുന്നത്. 

ഓണ്‍ലൈന്‍ ഫുഡ് ഡെലിവെറി ആപ്പുകള്‍ വളരെ വ്യാപകമായ കാലമാണിത്. അത്തരമൊരു ഫുഡ് ഡെലിവെറി ആപ്പിലൂടെ വെജിറ്റബിള്‍ ബിരിയാണി ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് വെജ് ബിരിയാണിയില്‍ നിന്നും ലഭിച്ചത് ചിക്കന്‍ കഷ്ണമെന്ന് പരാതി. സൊമാറ്റോയിൽ നിന്ന് ഓർഡർ ചെയ്ത പൂനെ സ്വദേശിയായ പങ്കജ് ശുക്ലയാണ് ഇതിന്‍റെ ചിത്രം സഹിതം ട്വിറ്ററിലൂടെ പങ്കുവച്ചത്.

പൂനെയിലെ കാർവേ നഗറിലെ പികെ ബിരിയാണി ഹൗസിൽ നിന്ന് ഓർഡർ ചെയ്ത പനീർ ബിരിയാണിയിൽ ചിക്കൻ കഷണം കണ്ടെത്തിയെന്നാണ് ഇയാള്‍ പോസ്റ്റില്‍ പറയുന്നത്. തനിക്ക് ബിരിയാണിയുടെ പണം തിരികെ കിട്ടിയെന്നും എന്നാല്‍ വെജ് ബിരിയാണിയിൽ ചിക്കൻ കഷണങ്ങൾ ഇട്ടതിലൂടെ ശുദ്ധ വെജിറ്റേറിയനായ തന്റെ മതവികാരം വ്രണപ്പെട്ടുവെന്നാണ് പങ്കജ് പറയുന്നത്. 

Scroll to load tweet…

ഈ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. പോസ്റ്റിന് സൊമാറ്റോ പ്രതികരിച്ചിട്ടുണ്ട്. 'ഹായ് പങ്കജ്, ആരുടെയും മതവികാരം വ്രണപ്പെടുത്തുന്നതിൽ ഞങ്ങൾ വിട്ടുവീഴ്ച കാണിക്കാറില്ല. നിങ്ങളുടെ ഐ.ഡിയും രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും നൽകിയാൽ എന്താണ് നടന്നതെന്ന് ഉറപ്പായും പരിശോധിക്കാം'- എന്നാണ് ഇതിന് മറുപടിയായി സൊമാറ്റോ കുറിച്ചത്. അതേസമയം, ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകളും എയർലൈനുകളും ഇത്തരം സന്ദർഭങ്ങളിൽ പലപ്പോഴും പ്രതിക്കൂട്ടിലാകാറുണ്ട്. 

Also read: 'സ്വയം ചികിത്സിച്ച്' ബ്രെയിൻ ട്യൂമറിനെ അതിജീവിച്ചെന്ന് അവകാശപ്പെട്ട് ഓസ്‌ട്രേലിയൻ ഡോക്ടർ

youtubevideo