എലിസബത്ത് രാജ്ഞിക്ക്  വൈകുന്നേരത്തെ ചായക്കൊപ്പം കഴിക്കാന്‍ ഇഷ്ടപ്പെടുന്ന സ്‌നാക്‌സ് ഏതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കൊട്ടാരത്തിലെ ഷെഫ് ആയിരുന്ന ഡാരെന്‍ മക്ഗ്രാഡി. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഡാരന്‍ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. 

എലിസബത്ത് രാജ്ഞി ബ്രിട്ടന്റെ റാണിയായി കിരീടമേന്തിയിട്ട് എഴുപതോളം വര്‍ഷമാകുന്നു. ലോകത്ത് രാജവാഴ്ചയിൽ കൂടുതൽ കാലം അധികാരത്തിലിരുന്ന രണ്ടാമത്തെ വ്യക്തിയെന്ന നേട്ടവും ബ്രിട്ടന്റെ എലിസബത്ത് രാജ്ഞിക്ക് തന്നെയാണ്. എലിസബത്ത് രാജ്ഞിയുടെ വിശേഷങ്ങള്‍ അറിയാന്‍ നിരവധി ആരാധകരും ഇന്ന് അവര്‍ക്കുണ്ട്. അച്ചാറിനോടുള്ള എലിസബത്ത് രാജ്ഞിയുടെ പ്രിയം ഏറെ പ്രസിദ്ധമാണ്. 

അതുപോലെ തന്നെ ചിക്കന്‍ വിഭവങ്ങളും മീന്‍ വിഭവങ്ങളും കഴിക്കാനും രാജ്ഞിക്ക് ഇഷ്ടമാണ്. ഇപ്പോഴിതാ എലിസബത്ത് രാജ്ഞിക്ക് വൈകുന്നേരത്തെ ചായക്കൊപ്പം കഴിക്കാന്‍ ഇഷ്ടപ്പെടുന്ന സ്‌നാക്‌സ് ഏതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കൊട്ടാരത്തിലെ ഷെഫ് ആയിരുന്ന ഡാരെന്‍ മക്ഗ്രാഡി. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഡാരന്‍ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. രണ്ടോ മൂന്നോ ചേരുവകള്‍ മാത്രം ഉപയോഗിച്ച് തയ്യാറാക്കുന്ന സാന്‍ഡ്‌വിച്ച് ആണിത്. രാജ്ഞി ഇത് ചെറിയ കുട്ടി ആയിരിക്കുമ്പോള്‍ തന്നെ ശീലമാക്കിയതാണെന്നും ഷെഫ് പറയുന്നു. 

'ജാം പെന്നീസ്' എന്നാണ് രാജ്ഞിയുടെ പ്രിയപ്പെട്ട സാന്‍ഡ്‌വിച്ചിന് നല്‍കിയിരിക്കുന്ന പേര്. ബ്രെഡിനൊപ്പം ജാമും ബട്ടറും ചേര്‍ത്താണ് ഈ സാന്‍ഡ്‌വിച്ച് തയ്യാറാക്കുന്നത്. സ്‌ട്രോബെറിയില്‍ നിന്ന് തയ്യാറാക്കുന്നതാണ് ഈ ജാം. കൊട്ടാരത്തിലെ കൃഷിയിടത്തില്‍ തന്നെ വിളയിച്ചെടുക്കുന്ന സ്‌കോട്ടിഷ് സ്‌ട്രോബെറിയില്‍ നിന്നാണ് ജാം തയ്യാറാക്കുന്നത്. പഴയ ഇംഗ്ലീഷ് നാണയത്തിന്റെ വലുപ്പമായതിനാലാണ് ഈ സാന്‍ഡ്‌വിച്ചിനെ 'ജാം പെന്നീസ്' എന്ന് വിളിക്കുന്നതെന്നും വീഡിയോയില്‍ ഡാരന്‍ വ്യക്തമാക്കി.

YouTube video player

മറ്റൊരു സാന്‍ഡ്‌വിച്ച് കൂടി കൊട്ടാരത്തില്‍ പതിവായി തയ്യാറാക്കാറുണ്ടെന്നും ക്രീം ചീസും പുതിനയിലയും കനം കുറച്ച് അരിഞ്ഞെടുത്ത വെള്ളരിക്കയും നിറച്ചാണ് ഈ സാന്‍ഡ്‌വിച്ച് തയ്യാറാക്കുന്നത് എന്നും ഷെഫ് പറയുന്നു. ഏകദേശം 15 വര്‍ഷത്തോളം ബക്കിങ്ഹാം കൊട്ടാരത്തില്‍ ഷെഫായി ഡാരന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കൊട്ടാരത്തില്‍ തയ്യാറാക്കുന്ന വിഭവങ്ങള്‍ അദ്ദേഹം യൂട്യൂബിലൂടെ പങ്കുവയ്ക്കാറുമുണ്ട്. 

Also Read: ബക്കിങ്ങാം കൊട്ടാരത്തിൽ ഭക്ഷണത്തിൽ വെളുത്തുള്ളി ഉപയോ​ഗിച്ച് പോകരുത്, കാരണം...