വീട്ടിൽ സേമിയ ഉണ്ടെങ്കിൽ ഈ പലഹാരം എളുപ്പം തയ്യാറാക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാകുന്ന ഒരു പലഹാരം കൂടിയാണിത്. 

സേമിയ കൊണ്ട് ഉപ്പുമാവും പായസവുമൊക്കെ നമ്മൾ തയ്യാറാക്കാറുണ്ട്. ഇതൊന്നും അല്ലാതെ മറ്റൊരു വിഭവം തയ്യാറാക്കിയാലോ?. ഇതൊരു സ്പെഷ്യൽ നാലുമണി പലഹാരമാണ്. സേമിയ, ഉരുളക്കിഴങ്ങ്, സവാള എന്നിവയെല്ലാം ചേർത്തൊരു പലഹാരമാണിത്. 

വേണ്ട ചേരുവകൾ...

1. സേമിയ ഒന്നര കപ്പ്
 2. ഉരുളക്കിഴങ്ങ് 1 എണ്ണം
 3. സവാള 1 ( ചെറുത് )
 4.പച്ചമുളക് 2 എണ്ണം
 5. മല്ലിയില അരിഞ്ഞത് കാൽ കപ്പ്
 6. കായപ്പൊടി കാൽ ടീ സ്പൂൺ
 7. കടലമാവ് കാൽ കപ്പ്
 8. ഉപ്പ് ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

* സേമിയ വേവിച്ച് വെള്ളം ഊറ്റിയെടുക്കുക. ഉരുളക്കിഴങ്ങ് വേവിച്ച് ഉടച്ചെടുക്കുക. സവാളയും, പച്ചമുളകും ചെറുതായി അരിഞ്ഞെടുക്കുക. അതിനു ശേഷം ചേരുവകളെല്ലാം കൂടി ഒന്നിച്ചാക്കി കുഴച്ചെടുക്കുക.
* മാവ് ചെറിയ ഉരുളകളാക്കി എണ്ണയിൽ വറുത്തെടുക്കുക.

തയ്യാറാക്കിയത്: 
സരിത സുരേഷ്,
ഹരിപ്പാട്

തനി നാടൻ കൊഴുക്കട്ട ഇങ്ങനെ തയ്യാറാക്കാം

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News