മലയാളികളുടെ പ്രഭാത ഭക്ഷണത്തില്‍ ദോശയ്ക്ക് ഒരു പ്രത്യേക സ്ഥാനം തന്നെയുണ്ട്. ഇപ്പോഴിതാ ദോശപ്രേമികളെ ആകര്‍ഷിക്കുന്ന ഒരു വീഡിയോ ആണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്. ഇത് രജനികാന്ത് സ്റ്റൈലില്‍ പറക്കും ദോശയുടെ വീഡിയോ ആണ്.  

ദോശ ഇഷ്ടമല്ലാത്തവരായി ആരെങ്കിലും ഉണ്ടാകുമോ? നിരവധി ആരാധകരുള്ള ഒരു ഭക്ഷണവിഭവമാണ് ദോശ. അത്രയ്ക്കും വൈവിധ്യമാര്‍ന്നതാണ് ഈ തെന്നിന്ത്യന്‍ വിഭവം. മലയാളികളുടെ പ്രഭാത ഭക്ഷണത്തില്‍ ദോശയ്ക്ക് ഒരു പ്രത്യേക സ്ഥാനം തന്നെയുണ്ട്. ഇപ്പോഴിതാ ദോശപ്രേമികളെ ആകര്‍ഷിക്കുന്ന ഒരു വീഡിയോ ആണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്. ഇത് രജനികാന്ത് സ്റ്റൈലില്‍ പറക്കും ദോശയുടെ വീഡിയോ ആണ്. 

മുംബൈയില്‍ നിന്നുള്ള ദോശക്കടയിലെ ദൃശ്യമാണിത്. രജനികാന്ത് സ്‌റ്റൈലിലാണ് കടക്കാരന്‍ ദോശ ചുടുന്നത്. വളരെ വേഗത്തിലും പ്രത്യേകരീതിയിലുമാണ് ഈ ദോശ ചുടുന്നത്. ചുട്ട ദോശ എടുത്ത് എറിയുമ്പോള്‍ സഹായിയായ വ്യക്തി അത് കൃത്യമായി പിടിക്കുന്നതും വീഡിയോയില്‍ കാണാം. 

രജനീകാന്ത് സ്‌റ്റൈല്‍ ദോശക്കടക്കാരനെന്ന പേരിലാണ് ഇ കടയുടമ വൈറലായിരിക്കുന്നത്. റെകിബ് ആസം എന്നയാളുടെ ഇന്‍സ്റ്റാം പോസ്റ്റിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്. വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്‍റുകളുമായി രംഗത്തെത്തിയത്. ദോശ എടുത്തുവെക്കുന്നയാളെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെടുക്കണം എന്നാണ് ഒരാളുടെ കമന്‍റ്. 

വീഡിയോ കാണാം... 

View post on Instagram

Also read: ഡയറ്റില്‍ ഇഞ്ചി വെള്ളം ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍