ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം മാമ്പഴ വിഭവങ്ങള്‍ അഥവാ മാംഗോ ഫെസ്റ്റ് റെസിപ്പികള്‍. ഇന്ന് പ്രഭ കെെലാസ് തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

വേണ്ട ചേരുവകൾ
മാമ്പഴം 2 എണ്ണം
തേൻ 2 സ്പൂൺ
ഈന്തപ്പഴം 1/2 കപ്പ്
പാൽ 2 ഗ്ലാസ്
തയ്യാറാക്കുന്ന വിധം
ആവശ്യത്തിന് മാമ്പഴം കട്ട്ചെയ്ത് മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുത്തതിനു ശേഷം അതിലേക്ക് തന്നെ ഈന്തപ്പഴം, പാൽ, തേൻ എന്നിവ ചേർത്ത് നന്നായിട്ടൊന്ന് അരച്ചെടുക്കുക. ഹെൽത്തി ഷേക്ക് തയ്യാർ. ഇതിൽ പഞ്ചസാര ചേർക്കാത്തത് കൊണ്ട് തന്നെ ഏറെ ഹെൽത്തിയാണ് ഈ ഷേക്ക്.
അഞ്ച് മിനിറ്റിൽ തയ്യാറാക്കാം നല്ല ടേസ്റ്റി മാംഗോ മസ്താനി ഷേക്ക്; റെസിപ്പി


