Asianet News MalayalamAsianet News Malayalam

കുട്ടികൾക്ക് മുട്ട നൽകണമെന്ന് പറയുന്നതിന്റെ കാരണം ഇതാണ്

മുട്ടയിൽ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ദിവസവും മുട്ട കഴിക്കുന്നത് കുട്ടികളിലെ വളർച്ച വേഗത്തിലാക്കുമെന്നാണ് പഠനം പറയുന്നത്. 

reasons eggs are perfect food for kids
Author
Trivandrum, First Published Nov 18, 2020, 9:45 PM IST

കുട്ടികൾക്ക് എപ്പോഴും പോഷക​ഗുണമുള്ള ഭക്ഷണങ്ങളായിരിക്കണം നൽകേണ്ടത്. അതിൽ ഏറ്റവും പ്രധാനമാണ് മുട്ട.  മുട്ടയിൽ പോഷകങ്ങള്‍ ധാരാളം അടങ്ങിയിരിക്കുന്നു. മുട്ടയിൽ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ദിവസവും മുട്ട കഴിക്കുന്നത് കുട്ടികളിലെ വളർച്ച വേഗത്തിലാക്കുമെന്നാണ് പഠനം പറയുന്നത്. 

 കുട്ടികളുടെ വളർച്ചയ്ക്കും വികാസത്തിനും ആവശ്യമായ നിരവധി പോഷകങ്ങൾ മുട്ടയിൽ അടങ്ങിയിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് കോളിൻ. ഇത് കുട്ടികളുടെ ബുദ്ധിവികാസത്തിനും ഓർമ്മശക്തി വർദ്ധിപ്പിക്കാനും സഹായിക്കുമെന്ന് ​ടൊറന്റോ സർവകലാശാലയിലെ ​ഗവേഷകർ പറയുന്നു.

മുട്ടയിൽ വിറ്റാമിൻ ബി 12 ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് ഊർജ്ജം നൽകുകയും തലച്ചോറിനെ സംരക്ഷിക്കുകയും മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. വിറ്റാമിൻ ബി 12 അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങൾ കഴിക്കുന്നത് ഈ സുപ്രധാന പോഷകത്തെ ആഗിരണം ചെയ്യുന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ്. 

കണ്ണിന്റെ ആരോഗ്യത്തിന് കാരണമാകുന്ന ആന്റിഓക്‌സിഡന്റുകളായ  രണ്ട് കരോട്ടിനോയിഡുകൾ (Lutein and Zeaxanthin)  മുട്ടയിൽ അടങ്ങിയിട്ടുണ്ട്. മാക്യുലർ ഡീജനറേഷൻ, തിമിരം അസുഖങ്ങളിൽ നിന്ന് അവ പ്രതിരോധിക്കുന്നു.

രുചിയും മണവും നഷ്ടപ്പെട്ടു; സവാളയും വെളുത്തുള്ളിയും പച്ചയ്ക്ക് കഴിക്കുന്ന യുവാവ്; വീഡിയോ വൈറല്‍

Follow Us:
Download App:
  • android
  • ios