ദിവസവും ഉച്ചഭക്ഷണത്തിന്റെ കൂടെയോ അല്ലാതെയോ അൽപം തെെര് കഴിക്കണമെന്ന് ഡയറ്റീഷ്യന്മാർ പറയാറില്ലേ. എന്ത് കൊണ്ടാണ് അവർ ഇങ്ങനെ പറയുന്നതെന്ന് അറിയേണ്ടേ...ഒരു നേരമെങ്കിലും അൽപം തെെര് കഴിക്കുന്നത് ദഹനത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നാണ് ഡൽഹിയിലെ സെലിബ്രിറ്റി ന്യൂട്രീഷനിസ്റ്റ് നമാമി അഗർവാൾ പറയുന്നത്. 

കാൽസ്യം, പ്രോട്ടീൻ എന്നിവയാൽ സമ്പന്നമായ തെെര് തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തി ഉത്കണ്ഠ ഒരു പരിധി വരെ കുറയ്ക്കാനും മികച്ചതാണ്. കോർട്ടിസോൾ അല്ലെങ്കിൽ സ്ട്രെസ് ഹോർമോൺ കുറയ്ക്കാൻ തെെരിന് സാധിക്കും. തൈരിൽ ഫോസ്ഫറസ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കാൽസ്യവുമായി സംയോജിപ്പിച്ച് എല്ലുകൾക്ക് ബലം നൽകുന്നു. 

മുടി കൊഴിയുന്നുണ്ടോ; എങ്കിൽ ഇതാ വീട്ടിൽ പരീ​ക്ഷിക്കാവുന്ന 3 തരം തെെര് കൊണ്ടുള്ള ഹെയര്‍ പാക്കുകള്‍...

സന്ധിവാതം പ്രശ്നമുള്ളവർ നിർബന്ധമായും ദിവസവും അൽപം തെെര് കഴിക്കുന്നത് ശീലമാക്കണമെന്നാണ് നമാമി പറയുന്നത്. തൈര് ഒരു പ്രോബയോട്ടിക് ഭക്ഷണമാണ്. അത് കൊണ്ട് തന്നെ പ്രതിരോധശേഷി മെച്ചപ്പെടുത്താൻ ഇത് സഹായിക്കുന്നു. ശരീരത്തിൽ ജലാംശത്തിന്റെ അളവ് കൂട്ടാൻ ദിവസവും ഒരു ബൗൾ തെെര് കഴിക്കാം. സ്ത്രീകൾ
പതിവായി തെെര് കഴിക്കുന്നത് ആർത്തവ സമയത്തുണ്ടാകുന്ന അസ്വസ്ഥകൾ കുറയ്ക്കാനും ഏറെ ​ഗുണം ചെയ്യുമെന്നും നമാമി പറഞ്ഞു.