Asianet News MalayalamAsianet News Malayalam

സ്പെഷ്യല്‍ 'മൂങ്ദാല്‍ കിവി സൂപ്പ്' തയ്യാറാക്കാം...

വളരെ 'സ്പെഷ്യല്‍' ആയൊരു റെസിപ്പിയാണ് 'മൂങ്ദാല്‍ കിവി' സൂപ്പിന്റേത്. സാധാരണഗതിയില്‍ നമ്മള്‍ തയ്യാറാക്കുന്ന വെജിറ്റബിള്‍ സൂപ്പുകളില്‍ നിന്നെല്ലാം വ്യത്യസ്തമാണിത്. എളുപ്പത്തില്‍ തയ്യാറാക്കാവുന്നതും ഏറെ രുചികരമായതുമായ സൂപ്പ് കൂടിയാണിത്

recipe of special soup made with moong dal and kiwi
Author
Trivandrum, First Published Nov 20, 2020, 3:54 PM IST

വളരെ 'സ്പെഷ്യല്‍' ആയൊരു റെസിപ്പിയാണ് 'മൂങ്ദാല്‍ കിവി' സൂപ്പിന്റേത്. സാധാരണഗതിയില്‍ നമ്മള്‍ തയ്യാറാക്കുന്ന വെജിറ്റബിള്‍ സൂപ്പുകളില്‍ നിന്നെല്ലാം വ്യത്യസ്തമാണിത്. എളുപ്പത്തില്‍ തയ്യാറാക്കാവുന്നതും ഏറെ രുചികരമായതുമായ സൂപ്പ് കൂടിയാണിത്. 

ആവശ്യമായ ചേരുവകള്‍...

മൂങ് ദാല്‍ ഉപ്പിട്ട് വേവിച്ച് വച്ചത്  - ഒരു കപ്പ്
കിവി  - രണ്ടെണ്ണം തൊലി കളഞ്ഞുവച്ചത്
തേങ്ങാപ്പാല്‍ ക്രീം - അരക്കപ്പ്
ഓയില്‍  - ഒരു ടേബിള്‍ സ്പൂണ്‍
കറുവയില  (ബേ ലീഫ്) - രണ്ടെണ്ണം
ജീരകം - അര ടീസ്പൂണ്‍
മല്ലി  - ഒരു ടീസ്പൂണ്‍
കുരുമുളക് പൊടി  - ഒരു ടീസ്പൂണ്‍
വെളുത്തുള്ളി - എട്ട് അല്ലി ചെറുതായി അരിഞ്ഞത്
സവാള - മീഡിയം വലിപ്പത്തിലുള്ളത് ചെറുതായി അരിഞ്ഞത്
ക്യാരറ്റ്  - മീഡിയം വലിപ്പത്തിലുള്ള ഒരെണ്ണത്തിന്റെ പകുതി
മഞ്ഞള്‍പ്പൊടി  - കാല്‍ സ്പൂണ്‍
കറി പൗഡര്‍  - അര ടീസ്പൂണ്‍
ഉപ്പ്  - ആവശ്യത്തിന് 
മല്ലിയില  - അല്‍പം

തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം...

ഒരു നോണ്‍ സ്റ്റിക് പാന്‍ ചൂടാക്കി അതിലേക്ക് ഓയില്‍ പകരുക. ഇതിലേക്ക് കറുവയില, ജീരകം, മല്ലി, കുരുമളക് പൊടി വെളുത്തുള്ളി എന്നിവ ചേര്‍ത്തിളക്കുക. ഇനി ഇതിലേക്ക് സവാള, ക്യാരറ്റ്, മഞ്ഞള്‍പ്പൊടി, കറി പൗഡര്‍ എന്നിവ ചേര്‍ക്കുക. ശേഷം വേവിച്ചുവച്ചിരിക്കുന്ന മൂങ് ദാല്‍ വെള്ളത്തോടുകൂടി തന്നെ ഇതിലേക്ക് ചേര്‍ക്കാം. അല്‍പം ഉപ്പും വിതറിയിടുക. 

കിവി ചെറിയ ക്യൂബുകളാക്കി മുറിക്കുക. മസാല പരുവമാകുമ്പോള്‍ തീ ഓഫ് ചെയ്ത് ഇതിലേക്ക് കിവി ചേര്‍ക്കുക. എല്ലാം നന്നായി യോജിപ്പിച്ച ശേഷം ഇതിലേക്ക് തേങ്ങാപ്പാല്‍ ക്രീമും ചേര്‍ത്തിളക്കുക. സെര്‍വ് ചെയ്യുന്നതിന് മുമ്പായി മല്ലിയിലയും ചേര്‍ക്കാം.

Also Read:- 'മിക്സഡ് വെജിറ്റബിള്‍ സൂപ്പ്' എങ്ങനെ തയ്യാറാക്കാം....

Follow Us:
Download App:
  • android
  • ios