ചൂയിംഗം ചവച്ച് നടക്കാന്‍ നമ്മുക്ക് എല്ലാവര്‍ക്കും ഇഷ്ടമാണ്. പല വര്‍ണ്ണങ്ങളില്‍ മധുരമേറിയ ചൂയിംഗത്തിനോട് നോ പറയുക എങ്ങനെയാണ് അല്ലേ?
ചൂയിംഗം ചവച്ച് നടക്കാന്‍ നമ്മുക്ക് എല്ലാവര്‍ക്കും ഇഷ്ടമാണ്. പല വര്‍ണ്ണങ്ങളില്‍ മധുരമേറിയ ചൂയിംഗത്തിനോട് നോ പറയുക എങ്ങനെയാണ് അല്ലേ? ചൂയിംഗം നിങ്ങളുടെ വായിന് ഉന്മേഷം നല്‍കുക മാത്രമല്ല പല ഗുണങ്ങളും നല്‍കും. പുകവലി ശീലം നിര്‍ത്താന്‍ ചൂയിംഗം ചവക്കുന്നത് നല്ലതാണെന്ന് പല പഠനങ്ങളും സൂചിപ്പിച്ചിട്ടുണ്ട്. എന്നാല്‍ പുതിയൊരു പഠനം പറയുന്നത് അമിത വണ്ണം അല്ലെങ്കില്‍ ശരീര ഭാരം കുറയ്ക്കാനും ചൂയിംഗം സഹായകമാണെന്നാണ്.
അമേരിക്കയിലെ റോഡ് ഐലന്‍റ് യൂണിവേഴ്സിറ്റിയാണ് പഠനം നടത്തിയത്. ദിവസവും ചൂയിംഗം ചവക്കുന്നവരില്‍ 68 ശതമാനം കുറവ് കലോറിയായിരിക്കും വേണ്ടിവരുക. ചൂയിംഗം ചവക്കാത്തവരെക്കാള്‍ അഞ്ച് ശതമാനം കൂടുതല്‍ കലോറി ഇവര്‍ ഉപയോഗപ്പെടുത്തുന്നു. കൂടാതെ ചൂയിംഗം ചവക്കുന്നത് മധുരപലഹാരങ്ങളോടുളള കൊതി മാറ്റും. കൊഴുപ്പടിയാതെരിക്കാനും ഇത് സഹായിക്കും. വിശപ്പും കുറയും. മധുരപലഹാരങ്ങളും ഫാസ്റ്റ് ഫുഡും കഴിക്കുന്നത് കുറയ്ക്കുമ്പോള്‍ തന്നെ ശരീരഭാരവും കുറയുമെന്നും പഠനം പറയുന്നു.
എന്തും അമിതമായാല്‍ അപകടമാണ്. ചൂയിംഗം ചവക്കുന്നതും അങ്ങനെ തന്നെയാണ്. എപ്പോഴും ചൂയിംഗം ചവക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കാമെന്നും പഠനം സൂചിപ്പിക്കുന്നു.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍ , ഇന്‍സ്റ്റഗ്രാം , യൂട്യൂബ്
