ഹൈദരാബാദിലെ ഈ റെസ്റ്റോറന്‍റില്‍ കളിത്തീവണ്ടിയിലാണ് ഭക്ഷണങ്ങള്‍ തീന്മേശയിലേയ്ക്ക് എത്തിക്കുന്നത്. ഇതിന്‍റെ ദൃശ്യങ്ങള്‍ ട്വിറ്ററിലൂടെയാണ് വൈറലാകുന്നത്. 

റെസ്റ്റോറന്‍റില്‍ പോയി ഭക്ഷണം കഴിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. പല തരത്തിലുള്ള, പല രുചിയിലുള്ള ഭക്ഷണങ്ങളാണ് ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ അവര്‍ തയ്യാറാക്കുന്നത്. എന്നാല്‍ അവ തീന്മേശയിലേയ്ക്ക് എത്തിക്കുന്നതിനും വ്യത്യസ്തമായ 'ഐഡിയ' ഇറക്കിയിരിക്കുകയാണ് ഇവിടെയൊരു റെസ്റ്റോറന്‍റ്. 

ഹൈദരാബാദിലെ ഈ റെസ്റ്റോറന്‍റില്‍ കളിത്തീവണ്ടിയിലാണ് ഭക്ഷണങ്ങള്‍ തീന്മേശയിലേയ്ക്ക് എത്തിക്കുന്നത്. ഇതിന്‍റെ ദൃശ്യങ്ങള്‍ ട്വിറ്ററിലൂടെയാണ് വൈറലാകുന്നത്. ഹര്‍ഷ് ഗോയെങ്ക ആണ് വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്. 

'നിങ്ങള്‍ക്ക് തീവണ്ടി യാത്ര മിസ് ചെയ്യുന്നുണ്ടെങ്കില്‍, ഹൈദരാബാദിലെ അപൂര്‍വ ഹോട്ടലിതാ' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഹോട്ടലിന്‍റെ അടുക്കളയില്‍നിന്ന് തീന്‍ മേശയിലേയ്ക്ക് വിഭവങ്ങളുമായെത്തുന്ന കുഞ്ഞ് ട്രെയിനാണ് വീഡിയോയില്‍ കാണുന്നത്. ഗ്രേവിയും ബ്രെഡും പപ്പടവുമൊക്കെയായി വെയിറ്ററുടെ ജോലി ഏറ്റെടുത്തിരിക്കുകയാണ് ഈ തീവണ്ടി. 

Scroll to load tweet…

39 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ 41000ല്‍ പരം ആളുകളാണ് കണ്ടത്. ഈ നൂതന ആശയം പരീക്ഷിച്ചുനോക്കണമെന്നാണ് വീഡിയോ കണ്ട പലരുടെയും അഭിപ്രായം. 

Also Read: തമ്പ്നെയിലിനുവേണ്ടി മകനോട് കരഞ്ഞ് അഭിനയിക്കാൻ അമ്മ; വൈറലായി വീഡിയോ; വിമർശനം

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona