വളരെ രുചികരമായ ഭക്ഷണമാണെന്നും  ഇവ സ്നേഹം നിറച്ചതാണെന്നും സച്ചിന്‍ പറഞ്ഞു.

ക്രിക്കറ്റിനെപ്പോലെ സച്ചിൻ ടെന്‍ഡുല്‍ക്കര്‍ സ്നേഹിക്കുന്ന മറ്റൊന്ന് എന്താണെന്ന് ചോദിച്ചാൽ നിസ്സംശയം പറയാനാവും രുചികരമായ ഭക്ഷണം ആണെന്ന്. സ്ട്രീറ്റ്ഫുഡ് പ്രേമത്തെക്കുറിച്ചും വടാപാവിനോടുള്ള ഇഷ്ടവുമൊക്കെ താരം പങ്കുവച്ചിട്ടുണ്ട്. ഇടയ്ക്ക് താരത്തിന്‍റെ പാചക പരീക്ഷണങ്ങളും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. 

ഇപ്പോഴിതാ മകള്‍ സാറയുടെ പാചക പരീക്ഷണത്തിന്റെ ചിത്രം പങ്കുവച്ചിരിക്കുകയാണ് സച്ചിൻ. സാറ തയ്യാറാക്കിയ ലാവിഷ് മീലിന്റെ ചിത്രമാണ് സച്ചിൻ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. 

View post on Instagram

സാറ ഞങ്ങൾക്കായി തയ്യാറാക്കിയ ബുദ്ധാ ബൗൾ എന്നു പറഞ്ഞാണ് സച്ചിൻ ചിത്രം പോസ്റ്റ് ചെയ്തത്. 'മുളകും തേനും പുരട്ടിയ സാൽമൺ ഫിഷ്, ഹണീ മസ്റ്റാർഡ് ക്യാരറ്റ്, ഉപ്പിലിട്ട വെള്ളരിക്ക, അവോകാഡോ എന്നിവ ഉള്ളിയും മല്ലിയിലയും ചേർത്ത് അലങ്കരിച്ചത്'- എന്ന ക്യാപ്ഷനും താരം നല്‍കിയിട്ടുണ്ട്. 

സച്ചിന്‍ മകളുടെ പാചകത്തെ പ്രശംസിക്കുകയും ചെയ്തു. വളരെ രുചികരമായ ഭക്ഷണമാണെന്നും ഇവ സ്നേഹം നിറച്ചതാണെന്നും സച്ചിന്‍ പറഞ്ഞു. 'ഇത്ര ആരോ​ഗ്യകരവും രുചികരവുമായ ഭക്ഷണം ഏറെ ആസ്വദിച്ചു. എല്ലാറ്റിലുമുപരി അവ സ്നേഹം നിറച്ചതാണ്'- സച്ചിൻ കുറിച്ചു. 

അടുത്തിടെ സാറ തയ്യാറാക്കിയ ബീറ്റ്റൂട്ട് കബാബിന്റെ ചിത്രങ്ങളും സച്ചിൻ പങ്കുവച്ചിരുന്നു. '' അറുപതു സെക്കൻഡുകൾക്കുള്ളിൽ കാലിയായി. സ്വാദിഷ്ടമായ ബീറ്റ്റൂട്ട് കബാബിന് നന്ദി സാറാ''- എന്നു പറഞ്ഞാണ് അന്ന് താരം ചിത്രം പങ്കുവച്ചത്. 

View post on Instagram

Also Read: അമ്മയ്ക്കായി വീണ്ടും പാചകം ചെയ്ത് ചിരഞ്ജീവി; വീഡിയോ