ഇക്കഴിഞ്ഞ ബുധനാഴ്ച്ചയാണ് ബോളിവുഡ് താരം സഞ്ജയ് ദത്ത് തന്റെ 61ാം പിറന്നാൾ ആഘാേഷിച്ചത്. മകൾ ഇഖ്റ പിറന്നാൾ ദിനത്തിൽ കിടിലനൊരു സർപ്രെെസ് സമ്മാനമാണ് അച്ഛൻ സഞ്ജയ് ദത്തിന് നൽകിയത്. ഇഖ്റ മനോഹരമായൊരു കേക്ക് ബേക്ക് ചെയ്യുകയായി‍രുന്നു. 

സഞ്ജയ് ദത്തിന്റെ ഭാര്യ മാന്യതയാണ് ഇൻസ്റ്റ​ഗ്രാമിലൂടെ മകൾ ഇഖ്റ അച്ഛൻ സഞ്ജയ് ദത്തിനായി തയ്യാറാക്കിയ കേക്കിന്റെ ചിത്രങ്ങൾ പങ്കുവച്ചത്. സഞ്ജയ് ദത്ത് മുംബൈയിലും അദ്ദേഹത്തിന്റെ ഭാര്യയും മക്കളും ദുബായിലുമാണ് ഇപ്പോൾ താമസം. അച്ഛന്റെ പിറന്നാൾ ആഘോഷിക്കാൻ അടുത്തില്ലാത്ത വിഷമമാണ് ഇഖ്റ കേക്ക് ബേക്ക് ചെയ്തു തീർത്തത്.

 

 

അമ്മ മാന്യതയുടെ സഹായത്തോടെയാണ് ഇഖ്റ കേക്ക് ബേക്ക് ചെയ്തതു. കേക്കിന് വേണ്ടിയുള്ള ബാറ്ററും ഐസിങ്ങുമൊക്കെ ഉണ്ടാക്കുന്നത് ഇഖ്റ തനിച്ചു തന്നെയാണ്. മനോഹരമായി അലങ്കരിച്ച കേക്കിൽ 'ഹാപ്പി ബർത്ത്ഡേ പാപ്പാ' എന്ന് സ്വന്തമായെഴുതിയ കാർഡും ഇഖറ് വച്ചിട്ടുണ്ട്. ലോക്ഡൗണ്‍ കാലത്തെ വിരസതയകറ്റാൻ ഇഖ്റ ​ഗുലാബ് ജാമുൻ ഉണ്ടാക്കുന്ന ചിത്രവും മാന്യത അടുത്തിടെ പങ്കുവച്ചിരുന്നത്.

ലോക്ക്ഡൗണില്‍ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ഇതാണ്...