ലോക്ഡൗൺ  കാലം പാചക പരീക്ഷണങ്ങള്‍ക്ക് കൂടിയുള്ള സമയമാണ് പലര്‍ക്കും. തിരക്കിട്ട ഷെഡ്യൂളുകള്‍ക്ക് താല്‍ക്കാലിക ഇടവേള ലഭിച്ചതോടെ സെലിബ്രിറ്റികളില്‍ പലരും അടുക്കളകളില്‍ തന്നെയാണ് ഇപ്പോള്‍. പല താരങ്ങളുടെയും പാചക പരീക്ഷണങ്ങള്‍ സമൂഹമാധ്യമത്തില്‍ വൈറലാവുകയും ചെയ്യുന്നുണ്ട്. 

ദീപിക പദുക്കോണും അനുഷ്‌ക ശര്‍മയും രണ്‍വീര്‍ സിങ്ങും എന്തിന് മലയാളത്തിന്‍റെ പ്രിയപ്പെട്ട താരം ദുല്‍ഖര്‍ സല്‍മാന്‍ വരെ കുക്കിങ്ങില്‍ അത്ര പുറകിലല്ല എന്ന് തെളിയിച്ചുകൊണ്ടാണ് അവരുടെ പാചക പരീക്ഷണങ്ങള്‍ ആരാധകര്‍ക്കായി പങ്കുവച്ചത്. അക്കൂട്ടത്തിലേക്ക് ഇപ്പോഴിതാ മറ്റൊരാള്‍ കൂടി എത്തിയിരിക്കുകയാണ്. ബോളിവുഡ് നടന്‍ ഷാഹിദ് കപൂറിന്റെ പാചകമികവാണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ ശ്രദ്ധ നേടുന്നത്. 

ഷാഹിദിന്റെ ഭാര്യ മിറയാണ് ചിത്രം തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്തത്. ഷാഹിദ്  തയ്യാറാക്കിയ പാസ്തയുടെ ചിത്രമാണ് മിറ പോസ്റ്റ് ചെയ്തിരിക്കുന്നത്.

അഞ്ച് വര്‍ഷത്തിനിടെ ആദ്യമായാണ് ഷാഹിദ് പാചകം ചെയ്തതെന്നാണ് മിറ പറയുന്നത്. ഞാന്‍ കഴിച്ചതില്‍ വച്ചേറ്റവും രുചികരമായ പാസ്തയാണിത് എന്നും മിറ കുറിച്ചു. ഗ്രീന്‍പീസും സോസും ചേര്‍ത്ത പാസ്തയുടെ ചിത്രമാണ് മിറ പോസ്റ്റ് ചെയ്തത്.

 

ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. 2015ലാണ് മിറയും ഷാഹിദും വിവാഹിതരാകുന്നത്. ഇരുവര്‍ക്കും മിഷ, സെയ്ന്‍ എന്നീ രണ്ട് മക്കളുമുണ്ട്. ലോക്ഡൗണില്‍ ഇരുവരും മുംബൈയിലെ വസിതിയിലാണ് ഇപ്പോള്‍. 

Also Read: ' ഇത് സ്പെഷ്യൽ ബർ​ഗർ'; ചിത്രം പങ്കുവച്ച് ദുൽഖർ...