ഏറ്റവും പുതിയതായി ശിൽപ പങ്കുവച്ചിരിക്കുന്നത് ബേസൻ കോക്കനട്ട് ബർഫി തയ്യാറാക്കുന്ന വിധമാണ്. താരം തന്നെയാണ് പാചകം ചെയ്യുന്നതിന്റെ വീ‍ഡിയോ പകർത്തുന്നതും. പാചകം ചെയ്യലും അത് പകർത്തലും ഒരേസമയം ചെയ്യുന്നത് അത്ര എളുപ്പമല്ലെന്നും ശിൽപ വീഡിയോയ്ക്ക് ഇടയിൽ പറയുന്നുണ്ട്.

ഫിറ്റ്നസിന് ഏറെ പ്രാധാന്യം കൊടുക്കുന്ന നടിമാരിൽ ഒരാളാണ് ശിൽപ ഷെട്ടി. സിനിമയില്‍ സജീവമായിരുന്ന കാലം മുതല്‍ ഇപ്പോള്‍ വരേക്കും ശില്‍പ, തന്റെ ശരീരസൗന്ദര്യം അതുപോലെ കാത്തുസൂക്ഷിക്കുന്നു എന്നത് ശ്രദ്ധേയമാണ്. ഫിറ്റ്നസിനോളം പ്രിയമാണ് നടി ശിൽപ ഷെട്ടിക്ക് പാചകവും. നല്ലൊരു ഭക്ഷണപ്രിയകൂടിയാണ് ശിൽപ.

ആരാധകർക്കായി വ്യത്യസ്തമായ റെസിപ്പികളുടെ വീഡിയോ ശിൽപ ഇടയ്ക്കിടെ സോഷ്യൽ മീഡിയിൽ പങ്കുവയ്ക്കാറുണ്ട്. ഏറ്റവും പുതിയതായി ശിൽപ പങ്കുവച്ചിരിക്കുന്നത് ബേസൻ കോക്കനട്ട് ബർഫി തയ്യാറാക്കുന്ന വിധമാണ്.

താരം തന്നെയാണ് പാചകം ചെയ്യുന്നതിന്റെ വീ‍ഡിയോ പകർത്തുന്നതും. പാചകം ചെയ്യലും അത് പകർത്തലും ഒരേസമയം ചെയ്യുന്നത് അത്ര എളുപ്പമല്ലെന്നും ശിൽപ വീഡിയോയ്ക്ക് ഇടയിൽ പറയുന്നുണ്ട്. എങ്ങനെയാണ് ബേസൻ കോക്കനട്ട് ബർഫി തയ്യാറാക്കുന്നതെന്ന് നോക്കാം....

ബേസൻ കോക്കനട്ട് ബർഫി തയ്യാറാക്കുന്ന വിധം...

ആദ്യം ​​​സ്റ്റൗവിൽ പാൻ വച്ച് ഒന്നര കപ്പ് കടലമാവ് ഇടുക. ശേഷം ഇതിലേക്ക് മുക്കാൽ കപ്പ് നെയ്യൊഴിച്ച് നന്നായി ഇളക്കി വഴറ്റിയെടുക്കുക. പൂർണമായും നെയ്യ് ഇടുന്നതിന് പകരം അര കപ്പ് എണ്ണയൊഴിച്ച്, രണ്ട് ടേബിൾ സ്പൂൺ നെയ്യാക്കാം. ‌

‌മറ്റൊരു പാനിൽ അര കപ്പ് തേങ്ങാ ചിരകിയത് ചെറുതായി ഒന്ന് വറുത്തെടുക്കുക. ഇതേസമയം വേറൊരു പാനിൽ ഒരു കപ്പ് ശർക്കര അര കപ്പ് വെള്ളമൊഴിച്ച് ചൂടാക്കി ഉരുക്കിയെടുക്കാം. ഇനി തേങ്ങ കടലമാവിലേക്ക് ചേർത്തുകൊടുക്കാം. നന്നായി ഇളക്കിയതിനുശേഷം ശർക്കരപ്പാനി കുറശ്ശെയായി ചേർത്ത് കൊടുക്കുക. ഒപ്പം നന്നായി ഇളക്കുകയും വേണം.

ഇതിലേക്ക് ഒന്നര സ്പൂൺ ഏലയ്ക്ക പൊടിച്ചത് ചേർക്കുക. ഇനി നാല് പിസ്താ, അണ്ടിപരിപ്പ്, ആൽമണ്ട് തുടങ്ങിയവ ചേർത്തിളക്കി വാങ്ങാം. ബർഫിയുണ്ടാക്കേണ്ട പാത്രമെടുത്ത് അടിയിൽ പിടിക്കാതിരിക്കാൻ നെയ് പുരട്ടി വയ്ക്കുക. ഇതിലേക്ക് ബർഫി മിശ്രിതം ചേർക്കുക. ശേഷം തവി വച്ച് നന്നായി അമർത്തി കൊടുക്കാം. ഒരുമണിക്കൂറോളം വച്ചതിനുശേഷം പൂർണമായും ചൂടാറിക്കഴിഞ്ഞാൽ മുറിച്ചെടുത്ത് കഴിക്കുക.

'ആ കുക്കിംഗ് ക്ലാസ് ലോക്ഡൗണ്‍ കാലത്ത് ഉപകാരപ്പെട്ടു'

View post on Instagram