ഇപ്പോഴിതാ പച്ചപ്പയര്‍ കഴിക്കുന്നത് കൊണ്ട് ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങളെക്കുറിച്ച് വിവരിക്കുന്ന പോസ്റ്റാണ് ശില്‍പ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. സിംപിള്‍ സോള്‍ഫുള്‍ ആപ്പ് എന്ന തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ശില്‍പ ഗ്രീന്‍പീസ് അഥവാ പച്ചപ്പയറിന്‍റെ ഗുണങ്ങള്‍ വിശദീകരിച്ചത്.

ഫിറ്റ്‌നസിന്‍റെ കാര്യത്തിലും ഭക്ഷണത്തിന്റെ (food) കാര്യത്തിലും ഏറെ ശ്രദ്ധിക്കുന്ന ബോളിവുഡ് നടിയാണ് ശില്‍പ ഷെട്ടി (Shilpa Shetty). സോഷ്യല്‍ മീഡിയയില്‍ (social media) സജ്ജീവമായ താരം, ആരോഗ്യകരമായ ഭക്ഷണം കഴിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് നിരന്തരം പോസ്റ്റുകള്‍ പങ്കുവയ്ക്കാറുണ്ട്. 

ഇപ്പോഴിതാ പച്ചപ്പയര്‍ കഴിക്കുന്നത് കൊണ്ട് ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങളെക്കുറിച്ച് വിവരിക്കുന്ന പോസ്റ്റാണ് ശില്‍പ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. സിംപിള്‍ സോള്‍ഫുള്‍ ആപ്പ് എന്ന തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ശില്‍പ ഗ്രീന്‍പീസ് അഥവാ പച്ചപ്പയറിന്‍റെ ഗുണങ്ങള്‍ വിശദീകരിച്ചത്.

View post on Instagram

പ്രോട്ടീനുകള്‍, ഫൈബര്‍, ധാതുക്കള്‍ എന്നിവയെല്ലാം ധാരാളമായി അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് പച്ചപ്പയര്‍. കൂടാതെ, വിറ്റാമിന്‍ ബി കോംപ്ലക്‌സിന്റെ കലവറ കൂടിയാണ് പച്ചപ്പയര്‍ എന്നും ശില്‍പ പോസ്റ്റിലൂടെ പറയുന്നു. 'നിങ്ങള്‍ ഭക്ഷണം തയ്യാറാക്കുമ്പോള്‍ ഒരു പക്ഷേ പച്ചപ്പയര്‍ ആയിരിക്കില്ല നിങ്ങളുടെ മനസ്സില്‍ ആദ്യം ഓടി എത്തുന്നത്. എന്നാല്‍, അല്‍പം പരിശ്രമിച്ചാല്‍ ഇവയെ രുചികരമായ ഭക്ഷണമാക്കി മാറ്റാന്‍ കഴിയും'- പോസ്റ്റ് പങ്കുവച്ച് ശില്‍പ കുറിച്ചു.

Also Read: ശര്‍ക്കര കഴിച്ചാലുള്ള ഗുണങ്ങള്‍; പോസ്റ്റുമായി ശില്‍പ ഷെട്ടി