ഭക്ഷണത്തോട് ഏറെ ഇഷ്ടം വച്ചുപുലര്‍ത്തുന്നൊരു താരമാണ് ശില്‍പ ഷെട്ടി. പലപ്പോഴും ഇഷ്ടഭക്ഷണങ്ങളെ കുറിച്ചും, പരീക്ഷിച്ച പുതിയ രുചികളെ കുറിച്ചും, കൊതികളെ കുറിച്ചുമെല്ലാം ശില്‍പ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.

ഫിറ്റ്നസിന് ഏറെ പ്രാധാന്യം നല്‍കുന്നവരാണ് ഇന്ന് സിനിമാതാരങ്ങളെല്ലാം. സ്ത്രീ- പുരുഷവ്യത്യാസമോ, സിനിമയിലെ താരപദവിയോ, പ്രായമോ ഒന്നും ഇപ്പോള്‍ ഫിറ്റ്നസില്‍ ഘടകമാകാറില്ല. എല്ലാവരും ഒരുപോലെ ഫിറ്റ്നനസ് ആഗ്രഹിക്കുകയും അതിന് വേണ്ടി അധ്വാനിക്കുകയും ചെയ്യുന്നവരാണ്. 

പ്രത്യേകിച്ച് ബോളിവുഡ് താരങ്ങളാണ് ഫിറ്റ്നസ് കാര്യങ്ങളില്‍ ഏറെ സൂക്ഷ്മത പുലര്‍ത്തുന്നവര്‍. എന്നാലോ മിക്ക ബോളിവുഡ് താരങ്ങളും ഭക്ഷണപ്രിയരുമാണ്. ഇത് ഇവരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ കടന്നുപോകുമ്പോള്‍ തന്നെ മനസിലാക്കാൻ സാധിക്കും. 

ഇത്തരത്തില്‍ ഭക്ഷണത്തോട് ഏറെ ഇഷ്ടം വച്ചുപുലര്‍ത്തുന്നൊരു താരമാണ് ശില്‍പ ഷെട്ടി. പലപ്പോഴും ഇഷ്ടഭക്ഷണങ്ങളെ കുറിച്ചും, പരീക്ഷിച്ച പുതിയ രുചികളെ കുറിച്ചും, കൊതികളെ കുറിച്ചുമെല്ലാം ശില്‍പ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ കിടിലൻ വിഭവങ്ങളുമായുള്ള ശില്‍പയുടെ 'ബ്രഞ്ച്' ആണ് ഇൻസ്റ്റഗ്രാമില്‍ ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. കാഴ്ചയില്‍ ഏറെ കൊതിപ്പിക്കുന്ന വിഭവങ്ങള്‍ തന്നെയാണ് ശില്‍പ ചിത്രങ്ങളായി പങ്കുവച്ചിരിക്കുന്നത്. 

ഞായറാഴ്ച ദിവസങ്ങളില്‍ പൊതുവെ ഏവരും അവധിയുടെ ആലസ്യത്തിലായിരിക്കും. അവധി ദിവസങ്ങളില്‍ രാവിലെ എഴുന്നേറ്റ് ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ നില്‍ക്കാതെ അല്‍പനേരം കൂടി ഉറങ്ങുന്നവരാണ് ഏറെയും. ഇങ്ങനെ ഉറങ്ങി ഉച്ചയ്ക്ക് മുമ്പ് എഴുന്നേറ്റ് രാവിലത്തെ ബ്രേക്ക്ഫാസ്റ്റിനും ഉച്ചയിലെ ലഞ്ചിനും പകരമായി ഒന്നിച്ച് കഴിക്കുന്നതിനെയാണ് 'ബ്രഞ്ച്' എന്ന് വിളിക്കുന്നത്. 

സത്യത്തില്‍ ഇത് ആരോഗ്യകരമായൊരു പ്രവണതയല്ല. എങ്കിലും ഇടയ്ക്ക് എപ്പോഴെങ്കിലുമാണെങ്കില്‍ അത് അത്ര വലിയ പ്രശ്നവുമല്ല. 

ശില്‍പയാണെങ്കില്‍ ബ്രഞ്ചിന് തെരഞ്ഞെടുത്തിരിക്കുന്ന വിഭവങ്ങളാണ് ശ്രദ്ധേയം. കാബേജ് വച്ച് തയ്യാറാക്കിയ അല്‍പം എക്സ്ക്ലൂസീവായ ഒരു വിഭവമാണ് പ്രധാനപ്പെട്ട ഭക്ഷണമായി ചിത്രങ്ങളില്‍ കാണുന്നത്. മുകളില്‍ സോസ്,കൂട്ടത്തില്‍ അല്‍പം ഗ്രീൻസ്, എള്ള് എന്നിവയെല്ലാം ഈ വിഭവത്തില്‍ കാണാം.

ഇതിന് പുറമെ പൈനാപ്പിള്‍ വച്ച് തയ്യാറാക്കിയ ഒരു ഡ്രിങ്കാണ് അടുത്തതായി കാണുന്നത്. പൈനാപ്പിളും മിന്‍റും വച്ചാണിത് തയ്യാറാക്കിയിരിക്കുന്നത്. മൂന്നാമതായി ഫ്രൈഡ് ഐസ്ക്രീമാണ് ശില്‍പ കഴിക്കുന്നത്. ഫ്രൈഡ് ഐസ്ക്രീം ഇപ്പോള്‍ പലരുടെയും ഇഷ്ടപ്പെട്ട ഡിസേര്‍ട്ടാണ്. പല രീതിയിലാണ് ഫ്രൈഡ് ഐസ്ക്രീം തയ്യാറാക്കപ്പെടുന്നത്. കേരളത്തിലും നിലവില് ഫ്രൈഡ് ഐസ്ക്രീമിന് ആരാധകരേറെയുണ്ട്. 

എന്തായാലും ശില്‍പ ശരിക്കുമൊരു 'ഫൂഡീ'തന്നെയാണെന്ന് ഈ ചിത്രങ്ങള്‍ വ്യക്തമാക്കും.ബാലൻസ്ഡ് ആയ ഡയറ്റും ഒപ്പം വര്‍ക്കൗട്ടും ഇപ്പോഴും മുടങ്ങാതെ കൊണ്ടുപോകുന്ന സെലിബ്രിറ്റി കൂടിയാണ് ശില്‍പ. നാല്‍പത്തിയേഴാം വയസിലും ഫിറ്റ് ആയി തുടരുന്നതിന്‍റെ സീക്രട്ട് ഇതുതന്നെ. രണ്ട് കുട്ടികളാണ് ശില്‍പയ്ക്കുള്ളത്. ഇളയ മകള്‍ക്ക് രണ്ട് വയസ് പ്രായമേ ഉള്ളൂ. മകന് പത്ത് വയസാണ് പ്രായം. ഭര്‍ത്താവ് രാജ് കുന്ദ്ര അറിയപ്പെടുന്ന വ്യവസായിയാണ്. 

Also Read:- ലണ്ടനിലെ അവധിയാഘോഷത്തിന് ഇടയിലും സാറയ്ക്ക് 'മിസ്' ചെയ്യുന്നത്...