ഒരേസമയം ഫിറ്റ്‌നസിനെ കുറിച്ച് വാചാലയാവുകയും, അതിനൊപ്പം ഭക്ഷണത്തോടുള്ള താല്‍പര്യത്തെ പ്രചോദിപ്പിക്കുകയും ചെയ്യും ശില്‍പ. എന്നാല്‍ 'ഹെല്‍ത്തി'യായ ഭക്ഷണത്തെ കുറിച്ച് തന്നെയാണ് ശില്‍പ കൂടുതല്‍ പറയാറുള്ളൂവെന്നതും ശ്രദ്ധേയമാണ്

ഫിറ്റ്‌നസിനോട് താല്‍പര്യമില്ലാത്ത ബോളിവുഡ് താരങ്ങള്‍ ഇല്ലെന്ന് തന്നെ പറയാം. മിക്കവരും എപ്പോഴും ശരീരം 'ഫിറ്റ്' ആയിരിക്കാന്‍ കൃത്യം ഡയറ്റും വര്‍ക്കൗട്ടുമെല്ലാം പിന്തുടരുന്നവരാണ്. ഇക്കൂട്ടത്തില്‍ എടുത്തുപറയേണ്ട ഒരു പേരാണ് ശില്‍പ ഷെട്ടിയുടേത്. 

സിനിമയില്‍ സജീവമായിരുന്ന കാലം മുതല്‍ ഇപ്പോള്‍ വരേക്കും ശില്‍പ, തന്റെ ശരീരപ്രകൃതി അതുപോലെ കാത്തുസൂക്ഷിക്കുന്നു എന്നതാണ് ശ്രദ്ധേയം. ഫിറ്റ്‌നസിനെ കുറിച്ച് ഇത്രമാത്രം ശ്രദ്ധയുണ്ടെങ്കിലും അതേസമയം, വലിയൊരു ഭക്ഷണപ്രിയ കൂടിയാണ് ശില്‍പ. 

ശില്‍പയുടെ ഇന്‍സ്റ്റഗ്രാം പേജ് തന്നെയാണ് ഇതിന് തെളിവ്. ഒരേസമയം ഫിറ്റ്‌നസിനെ കുറിച്ച് വാചാലയാവുകയും, അതിനൊപ്പം ഭക്ഷണത്തോടുള്ള താല്‍പര്യത്തെ പ്രചോദിപ്പിക്കുകയും ചെയ്യും ശില്‍പ. എന്നാല്‍ 'ഹെല്‍ത്തി'യായ ഭക്ഷണത്തെ കുറിച്ച് തന്നെയാണ് ശില്‍പ കൂടുതല്‍ പറയാറുള്ളൂവെന്നതും ശ്രദ്ധേയമാണ്. 

ഭക്ഷണത്തോടുള്ള അതേ ഇഷ്ടം താരത്തിന് പാചകത്തിനോടുമുണ്ട്. അതിനാല്‍ത്തന്നെ പുതിയ പാചക പരീക്ഷണങ്ങള്‍ തന്റെ ചാനലിലൂടെ ആരാധകരുമായി താരം പങ്കുവയ്ക്കാറുണ്ട്. ഇതില്‍ ഏറ്റവും പുതുതായി എത്തിയ 'സിമ്പിള്‍' ചിക്കന്‍ കറി റെസിപ്പി ഇപ്പോള്‍ ഇന്‍സ്റ്റഗ്രാം ഭക്ഷണപ്രേമികള്‍ക്കിടയില്‍ ശ്രദ്ധേയമാവുകയാണ്. 

വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്നതും എന്നാല്‍ രുചിയില്‍ സന്ധിയില്ലാത്തതുമായ വിഭവം എന്നാണ് ശില്‍പ തന്നെ ഇതിനെ പരിചയപ്പെടുത്തുന്നത്. ഇനി ശില്‍പയുടെ ചിക്കന്‍ കറി റെസിപ്പി എങ്ങനെയാണെന്ന് നോക്കിയാലോ. 

വീഡിയോ കാണാം...

View post on Instagram

Also Read:-'പ്രതിരോധശേഷിയുടെ രഹസ്യം ഈ പാനീയം' ; റെസിപ്പി പങ്കുവച്ച് മലൈക അറോറ...