Asianet News MalayalamAsianet News Malayalam

മുട്ട കഴിച്ചാല്‍ ശരിക്കും കൊളസ്ട്രോൾ കൂടുമോ? നിങ്ങള്‍ ഉറപ്പായും അറിഞ്ഞിരിക്കേണ്ടത്...

മുട്ടയില്‍ അടങ്ങിയിരിക്കുന്ന കോളിൻ എന്ന പോഷകം തലച്ചോറിന്റെ വികസനത്തിനും ഓർമശക്തി വർധിപ്പിക്കുന്നതിനും നല്ലതാണ്.  രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ദിവസവും മുട്ട ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. 
 

Side effects of eating eggs when your bad cholesterol levels are high
Author
First Published Mar 17, 2024, 4:55 PM IST

നിരവധി പോഷകങ്ങളുടെ കലവറയാണ് മുട്ടയെന്ന് നമ്മുക്ക് അറിയാം. പ്രോട്ടീനുകള്‍, ആരോഗ്യകരമായ കൊഴുപ്പ്, വിറ്റാമിന്‍ എ, ബി12, ഡി, ഇ, കെ, ഫോളേറ്റ്, ഫോസ്ഫറസ്, കാത്സ്യം, സിങ്ക്, അയേണ്‍ തുടങ്ങിയവ അടങ്ങിയ മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. മുട്ടയില്‍ അടങ്ങിയിരിക്കുന്ന കോളിൻ എന്ന പോഷകം തലച്ചോറിന്റെ വികസനത്തിനും ഓർമശക്തി വർധിപ്പിക്കുന്നതിനും നല്ലതാണ്. പ്രോട്ടീനുകളുടെ കലവറയായ മുട്ട പതിവായി പുരുഷന്മാര്‍ കഴിക്കുന്നകത് മസില്‍ പെരിപ്പിക്കാന്‍ സഹായിക്കും. രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ദിവസവും മുട്ട ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. 

എന്നാല്‍ ദിവസവും മുട്ട കഴിച്ചാല്‍ ശരിക്കും കൊളസ്ട്രോൾ കൂടുമോ? മുട്ടയുടെ മഞ്ഞക്കരു കൊളസ്ട്രോൾ രോഗികള്‍ അമിതമായി കഴിച്ചാല്‍ കൊളസ്‌ട്രോളിൻ്റെ അളവ് ഇനിയും ഉയർന്നേക്കാം.  അതുവഴി ഹൃദ്രോഗസാധ്യത കൂട്ടാനുമാണ് ഇത് കാരണമാകുന്നത്. കാരണം നിങ്ങൾക്ക് ഉയർന്ന കൊളസ്ട്രോൾ ഉണ്ടെങ്കിൽ, നിങ്ങളുടെ ഹൃദ്രോഗ സാധ്യത ഇതിനകം തന്നെ ഉയർന്നതാണ്. മുട്ടയുടെ മഞ്ഞയില്‍ കൊളസ്‌ട്രോൾ നിറഞ്ഞിരിക്കുന്നതിനാൽ മുട്ടയുടെ പതിവ് ഉപഭോഗം കൊളസ്ട്രോള്‍ രോഗികള്‍ ഒഴിവാക്കുന്നതാകും നല്ലത്. 

കലോറി നിറഞ്ഞ മുട്ടകൾ അമിതമായി കഴിച്ചാൽ ശരീരഭാരം വർധിക്കാനും കാരണമാകും. ഇതും കൊളസ്‌ട്രോളിനെ കൂടുതൽ സങ്കീർണ്ണമാക്കും. രക്തസമ്മര്‍ദ്ദം ഉയരാനും ഇത് കാരണമാകും. അതിനാല്‍ കൊളസ്ട്രോള്‍ രോഗികള്‍ മുട്ടയുടെ മഞ്ഞ ദിവസവും കഴിക്കുന്നതിനോട് നല്ലൊരു ശതമാനം ഡോക്ടർമാരും യോജിക്കുന്നില്ല. എന്നാല്‍ മുട്ട പൂര്‍ണ്ണമായും ഒഴിവാക്കണമെന്നല്ല. കൊളസ്ട്രോള്‍ രോഗികള്‍ ഉറപ്പായും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം മുട്ടയുടെ എണ്ണത്തിന്‍റെ കാര്യം തീരുമാനിക്കുക. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: ചിയ വിത്തുകള്‍ ഇങ്ങനെ കഴിക്കൂ, അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാം...

youtubevideo

Follow Us:
Download App:
  • android
  • ios