ആവശ്യത്തിന് പച്ചക്കറികള്‍ കഴിച്ചില്ലെങ്കില്‍ ആരോഗ്യത്തെ അത് മോശമായി ബാധിക്കും. പച്ചക്കറികള്‍ കഴിക്കാത്തത് മൂലം പോഷകങ്ങളുടെ കുറവുണ്ടാകാം. 

ശരീരത്തിന്‍റെ ആരോഗ്യത്തിന് ഏറേ സഹായിക്കുന്നതാണ് പച്ചക്കറികള്‍. ശരീരത്തിന് ആവശ്യമായ പോഷകങ്ങളും വിറ്റാമിനുകളുമെല്ലാം പച്ചക്കറികള്‍ കഴിക്കുന്നതിലൂടെ ലഭിക്കും. ആവശ്യത്തിന് പച്ചക്കറികള്‍ കഴിച്ചില്ലെങ്കില്‍ ആരോഗ്യത്തെ അത് മോശമായി ബാധിക്കും. 

പച്ചക്കറികള്‍ കഴിക്കാത്തത് മൂലം പോഷകങ്ങളുടെ കുറവുണ്ടാകാം. ആവശ്യത്തിന് പോഷകങ്ങള്‍ ലഭിക്കുന്നില്ല എന്നതിന് ശരീരം നല്‍കുന്ന ഈ ലക്ഷണങ്ങള്‍ അറിയാം...

ഒന്ന്...

മോണയിലെ രക്തസ്രാവം പോഷകങ്ങളുടെ കുറവാകാം സൂചിപ്പിക്കുന്നത്. വിറ്റാമിന്‍ സിയുടെ കുറവുമൂലം ഇങ്ങനെ ഉണ്ടാകാം. ശരീരത്തിന്റെ രോഗപ്രതിരോധശേഷി നിലനിര്‍ത്തുന്നതിന് വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഭക്ഷണം ഡയറ്റില്‍ ഉള്‍പ്പെടുത്താം. കാപ്‌സിക്കം, ചുവന്ന മുളക്, ഇലക്കറികള്‍, ബ്രൊക്കോളി, തക്കാളി, നെല്ലിക്ക, നാരങ്ങ എന്നിവയില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നു. 

രണ്ട്...

പല കാരണങ്ങള്‍ കൊണ്ടും തളര്‍ച്ച ഉണ്ടാകാം. പച്ചക്കറികള്‍ കഴിക്കുന്ന ശീലമില്ലെങ്കില്‍ ഈ അമിത ക്ഷീണം പോഷകങ്ങളുടെ കുറവ് മൂലമാകാം. 

മൂന്ന്...

സന്ധിവേദനയാണ് അടുത്ത ലക്ഷണം. പൊട്ടാസ്യത്തിന്റെ കുറവുകൊണ്ടാണ് സന്ധിവേദന ഉണ്ടാകുന്നത്. ബീറ്റ്‌റൂട്ട്, ചീര, മധുരക്കിഴങ്ങ്, വാഴപ്പഴം എന്നിവയില്‍ പൊട്ടാസ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. 

നാല്...

ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ ദഹനപ്രശ്നങ്ങള്‍ ഉണ്ടാകാം. ഇതിന് പരിഹാരമായി പരിപ്പ്, പയറുവര്‍ഗ്ഗങ്ങള്‍, ഓട്സ് എന്നിവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

Also Read: കൊറോണ കാലത്ത് കൗമാരപ്രായക്കാര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍...