Asianet News MalayalamAsianet News Malayalam

വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണോ? ഡയറ്റില്‍ ഉള്‍പ്പെടുത്താം കലോറി കുറഞ്ഞ ഈ സ്‌നാക്‌സ്...

കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും ഒപ്പം കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയുമാണ് ചെയ്യേണ്ടത്. 

snacking ideas for your cheat meal
Author
Thiruvananthapuram, First Published Feb 28, 2021, 10:08 AM IST

അമിതവണ്ണം അനാരോഗ്യകരമാണെന്ന് തിരിച്ചറിഞ്ഞ് അവ നിയന്ത്രിക്കാനുള്ള ശ്രമത്തിലാണ് ഇന്ന് പലരും. ഡയറ്റിങ്ങും വ്യായാമവും  ഒരു പോലെ ചെയ്താല്‍ മാത്രമേ വണ്ണം കുറയ്ക്കാന്‍ കഴിയൂ. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പല തരം ഡയറ്റ് പ്ലാനുകള്‍ പരീക്ഷിക്കുന്നുണ്ടാകാം. എന്നാല്‍ ആദ്യം വേണ്ടത് ആരോഗ്യകരമായ ഭക്ഷണരീതിയാണ്. 

കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും ഒപ്പം കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയുമാണ് ചെയ്യേണ്ടത്. അത്തരത്തില്‍ നിങ്ങള്‍ക്ക് കഴിക്കാവുന്ന കലോറി കുറഞ്ഞ സ്‌നാക്‌സ് എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

പോപ്പ് കോണ്‍ ആണ് ഈ പട്ടികയിലെ ഒന്നാമന്‍. ഫൈബര്‍ ധാരാളമടങ്ങിയ പോപ്പ് കോണ്‍ കഴിക്കുന്നത് വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കും. ഇവയുടെ  കലോറിയും വളരെ കുറവാണ്. അതിനാല്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പോപ്പ് കോണ്‍ സ്നാക്സായി കഴിക്കാം.

രണ്ട്...

ബര്‍ഗര്‍ കഴിക്കാന്‍ ഇഷ്ടമല്ലാത്തവരായി ആരും ഉണ്ടാകില്ല. വണ്ണം കുറയ്ക്കാനായി ഡയറ്റ് ചെയ്യുന്നവര്‍ക്കും ബര്‍ഗര്‍ കഴിക്കാം. പക്ഷേ വീട്ടിലുണ്ടാക്കിയ ബര്‍ഗറാണ് കൂടുതല്‍ നല്ലത്. ഇവയില്‍ കലോറി കുറവായിരിക്കും. 

മൂന്ന്...

പാസ്ത ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കലോറി വളരെ കുറഞ്ഞ ഭക്ഷണമാണ് പാസ്ത. ആരോഗ്യത്തിനും ഇവ നല്ലതാണ്. അതിനാല്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പാസ്ത കഴിക്കാം. 

നാല്... 

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കഴിക്കാവുന്ന ഏറ്റവും മികച്ച ഭക്ഷണമാണ് ഓട്സ്. ഒരു കപ്പ് ഓട്സില്‍ 7.5 ഗ്രാം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോളിനെ കുറയ്ക്കാനും ഓട്സ് സഹായിക്കും. 

അഞ്ച്...

ശരീരഭാരം കുറയ്ക്കാനും, പ്രമേഹം കുറയ്ക്കാനുമെല്ലാം ആപ്പിള്‍ സഹായിക്കും. ഒരു ആപ്പിളില്‍ 26 ഗ്രാമോളം പ്രോട്ടീനുണ്ട്. കലോറി വെറും 95-ും. അതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കഴിക്കാവുന്ന ഒന്നാണ് ആപ്പിള്‍. 

ആറ്...

തണ്ണിമത്തന്‍ ഇഷ്ടമല്ലാത്തവരായി ആരും ഉണ്ടാകില്ല. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് തണ്ണിമത്തന്‍. തണ്ണിമത്തനില്‍ ഏറ്റവുമധികം ഉള്ളത് വെള്ളമാണ്. ഭക്ഷണത്തിനു മുമ്പ് തണ്ണിമത്തൻ കഴിക്കുന്നത് അമിത കലോറികളൊന്നും എത്തിപ്പെടാതെ വയർ നിറയ്ക്കും. ഇത് കൂടുതൽ ഭക്ഷണം കഴിക്കണമെന്ന തോന്നല്‍ ഇല്ലാതാക്കുകയും ചെയ്യും. 

ഏഴ്...

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കഴിക്കാന്‍ പറ്റിയ ഏറ്റവും മികച്ച സ്നാക്സാണ് സാലഡ്. പച്ചക്കറികളും ഇലക്കറികളും കൊണ്ടുള്ള സ്നാക്സ് ആരോഗ്യത്തിനും നല്ലതാണ്. കലോറി വളരെ കുറവായതിനാല്‍ ഇവ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഫൈബര്‍ ധാരാളം അടങ്ങിയ പച്ചക്കറികളും തെരഞ്ഞെടുത്ത് കഴിക്കാം. 

എട്ട്...

നട്സ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ നട്സ് അമിതവണ്ണവും  കുടവയറും കുറയ്ക്കാന്‍ സഹായിക്കും. അതിനാല്‍ ബദാം, വാള്‍നട്സ്, പിസ്ത തുടങ്ങിയവ സ്നാക്സായി കഴിക്കാം. 

Also Read: ഈ എട്ട് ഭക്ഷണങ്ങള്‍ ഒഴിവാക്കിയാൽ കുടവയർ കുറയ്ക്കാം!

Follow Us:
Download App:
  • android
  • ios