ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം മാമ്പഴ വിഭവങ്ങള്‍ അഥവാ മാംഗോ ഫെസ്റ്റ് റെസിപ്പികള്‍. ഇന്ന് മേരി നേസൺ തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

പച്ചമാങ്ങ കൊണ്ടൊരു വെറൈറ്റി സാലഡ് തയ്യാറാക്കിയാലോ?
വേണ്ട ചേരുവകൾ
ചെറുപയർ പരിപ്പ് - ഒരു കപ്പ്
പച്ചമുളക് ചെറുതായി അരിഞ്ഞത് - കാൽ കപ്പ്
വെള്ളരിക്ക ചെറുതായി അരിഞ്ഞത് - ഒരു കപ്പ്
തക്കാളി ചെറുതായി അരിഞ്ഞത് - ഒരു കപ്പ്
ജീരകപ്പൊടി - ഒരു സ്പൂൺ
ഉപ്പ് - ആവശ്യത്തിന്
സവാള ചെറുതായി അരിഞ്ഞത് - ഒരു കപ്പ്
ക്യാരറ്റ് ചെറുതായി അരിഞ്ഞത് - ഒരു കപ്പ്
പച്ചമാങ്ങ ചെറുതായി അരിഞ്ഞത് - ഒരു കപ്പ്
നാരങ്ങാനീര് - രണ്ട് സ്പൂൺ
തേങ്ങ ചിരകിയത് - അര ക്കപ്പ്
മല്ലിയില - കാൽ കപ്പ്
തയ്യാറാക്കുന്ന വിധം
ചെറുപയർ പരിപ്പ് നല്ലതുപോലെ ഒന്ന് കുതിർത്തെടുത്തതിനുശേഷം ഇതിനെ നമുക്ക് ഒരു പാത്രത്തിലേക്ക് ഇട്ടുകൊടുക്കാം. ശേഷം അതിലേയ്ക്ക് ക്യാരറ്റ്, പച്ചമാങ്ങ, നാരങ്ങാനീര് മല്ലിയില, തേങ്ങ, സവാള, തക്കാളി, ഉപ്പ്, ജീരകപ്പൊടി, പച്ചമുളക് എന്നിവ ചേർത്ത് നല്ലപോലെ യോജിപ്പിച്ചെടുക്കാം.



