ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം കടല്‍ വിഭവങ്ങള്‍ അഥവാ സീഫുഡ് റെസിപ്പികള്‍. ഇന്ന് ഷീന സുഭാഷ് തയ്യാറാക്കിയ പാചകക്കുറിപ്പ്. 

രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

Add Asianetnews as a Preferred SourcegooglePreferred

മത്സ്യവിഭവങ്ങള്‍ ഇഷ്ടപ്പെടുന്നവരാണോ? മത്സ്യങ്ങളില്‍ ഏറെ ഗുണമുള്ള ഒന്നാണ് മത്തി. കൊതിയൂറും മത്തി ഇത്തവണ കുക്കറില്‍ തയ്യാറാക്കിയാലോ? 

വേണ്ട ചേരുവകൾ

മത്തി - 10 എണ്ണം 
മുളകുപൊടി - 2 ടേബിൾ സ്പൂൺ 
മഞ്ഞൾപൊടി - 1/2 ടീസ്പൂൺ 
കുരുമുളക്പൊടി - 1 ടീസ്പൂൺ 
പെരുംജീരകം - 1/2 ടീസ്പൂൺ 
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് - 1 ടേബിൾ സ്പൂൺ 
ഉപ്പ് - ആവശ്യത്തിന് 
വെള്ളം - 2 ടേബിൾ സ്പൂൺ 
വെളിച്ചെണ്ണ - 3 ടേബിൾസ്പൂൺ 
ചെറിയ ഉള്ളി - 20 എണ്ണം 
കറിവേപ്പില - ആവശ്യത്തിന് 
പുളിവെള്ളം - 2 ടേബിൾ സ്പൂൺ 

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു മിക്സിയുടെ ജാർലേയ്ക്ക് മുളകുപൊടി, കുരുമുളകുപൊടി, മഞ്ഞൾപൊടി, പെരുംജീരകം, ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്, ഉപ്പ്, വെള്ളം എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക. അതിനു ശേഷം വൃത്തിയാക്കി വെച്ചിരിക്കുന്ന മത്തിയിലേയ്ക്കു തേച്ചു പിടിപ്പിച്ചു അരമണിക്കൂർ വയ്ക്കുക. ഇനി ഒരു കുക്കർ എടുത്തു അതിലേയ്ക്ക് ചെറിയ ഉള്ളി, കറിവേപ്പില എന്നിവ ചേർത്ത് മത്തി ചേർത്തുകൊടുക്കാം. ശേഷം അതിലേയ്ക്ക് പുളിവെള്ളം ചേർത്ത് ഒന്ന് ഇളക്കി കൊടുത്ത ശേഷം കുക്കർ അടച്ചുവെച്ചു ഒരു വിസിൽ വരുന്നവരെ കാത്തിരിക്കുക. ഇതോടെ കുക്കർ മത്തി റെഡി.

Also read: ആരെയും കൊതിപ്പിക്കുന്ന രുചിയില്‍ കൂന്തൾ നിറച്ചത് തയ്യാറാക്കാം; റെസിപ്പി

youtubevideo