മനുഷ്യരുടെ ഏറ്റവും അടിസ്ഥാനപരമായ ആവശ്യമാണല്ലോ ഭക്ഷണം. അതിലപ്പുറം മനുഷ്യരുടെ സന്തോഷം, പ്രതീക്ഷ, ആശ്വാസം എന്നിങ്ങനെ പലവിധ വികാരങ്ങളുമായും ഭക്ഷണം ബന്ധപ്പെട്ടിരിക്കുന്നു. ഇക്കാരണങ്ങളെല്ലാം കൊണ്ട് തന്നെ ഭക്ഷണവുമായി ബന്ധപ്പെട്ട ഏത് കണ്ടന്‍റിനും വളരെ പെട്ടെന്ന് തന്നെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ കിട്ടാറുണ്ട്. 

സോഷ്യല്‍ മീഡിയയിലൂടെ ഓരോ ദിവസവും എത്രയോ രസകരമായ വീഡിയോകളും ചിത്രങ്ങളും വാര്‍ത്തകളുമെല്ലാം നാം കാണുന്നതാണ്, അല്ലേ? ഇതില്‍ ഭക്ഷണവുമായി ബന്ധപ്പെട്ട് വരുന്ന വീഡിയോകള്‍ക്കും ചിത്രങ്ങള്‍ക്കും വാര്‍ത്തകള്‍ക്കുമെല്ലാം വലിയ പ്രചാരമാണ് ലഭിക്കാറ്.

മനുഷ്യരുടെ ഏറ്റവും അടിസ്ഥാനപരമായ ആവശ്യമാണല്ലോ ഭക്ഷണം. അതിലപ്പുറം മനുഷ്യരുടെ സന്തോഷം, പ്രതീക്ഷ, ആശ്വാസം എന്നിങ്ങനെ പലവിധ വികാരങ്ങളുമായും ഭക്ഷണം ബന്ധപ്പെട്ടിരിക്കുന്നു. ഇക്കാരണങ്ങളെല്ലാം കൊണ്ട് തന്നെ ഭക്ഷണവുമായി ബന്ധപ്പെട്ട ഏത് കണ്ടന്‍റിനും വളരെ പെട്ടെന്ന് തന്നെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ കിട്ടാറുണ്ട്. 

ഇപ്പോഴിതാ ഇത്തരത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ് സ്പൂണിന്‍റെ ആകൃതിയിലുള്ള ഫ്രഞ്ച് ഫ്രൈസ്. ഇങ്ങനെയൊന്ന് മിക്കവരും കണ്ടിരിക്കില്ല. ഇത് വെറുതെ കാണാനുള്ള വ്യത്യാസത്തിന് മാത്രമായി ചെയ്തതൊന്നുമല്ല. 

യഥാര്‍ത്ഥത്തില്‍ ഒരു കെച്ചപ്പ് കമ്പനിയാണത്രേ ഈ ആശയം ആദ്യമായി കൊണ്ടുവന്നത്. ഫ്രഞ്ച് ഫ്രൈസ് മിക്കപ്പോഴും നാം കെച്ചപ്പിന്‍റെയോ മയൊണൈസിന്‍റെയോ ഒക്കെ കൂടെയാണല്ലോ കഴിക്കാറ്. സ്പൂണിന്‍റെ ആകൃതിയിലുള്ള ഫ്രൈസ് ആകുമ്പോള്‍ അതില്‍ ഒരിക്കല്‍ കെച്ചപ്പോ മയൊണൈസോ മറ്റ് ഡിപ്പോ കോരിവച്ചാല്‍ പിന്നെ അതുവച്ച് തന്നെ മുഴുവൻ കഴിക്കാമല്ലോ. 

ഇങ്ങനെയൊരു ആശയത്തോടെയാണ് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സ്പൂണ്‍ ആകൃതിയിലുള്ള ഫ്രൈസുമായി കെച്ചപ്പ് കമ്പനിയെത്തിയത്. സോഷ്യല്‍ മീഡിയയില്‍ പക്ഷേ ഇത് തരംഗമാകുന്നത് ഇപ്പോഴാണെന്ന് മാത്രം. ഭക്ഷണപ്രേമികളില്‍ വലിയൊരു ശതമാനം പേര്‍ക്കും ഇത് ഇഷ്ടപ്പെട്ടിരിക്കുകയാണ്. ഇതൊന്ന് കഴിച്ചുനോക്കാൻ ആഗ്രഹമുണ്ടെന്നാണ് പലരും കമന്‍റിലൂടെ പറയുന്നത്. രസകരമായ കമന്‍റുകളും 'സ്പൂണ്‍ ഫ്രൈസ്'ന് കിട്ടുന്നുണ്ട്. 

എന്തായാലും സാധാരണഗതിയില്‍ ഫ്രഞ്ച് ഫ്രൈസിന്‍റെ ആകൃതിയില്‍ മാറ്റമൊന്നും ഉണ്ടാകുന്നില്ല. പക്ഷേ ഇങ്ങനെ ചില പരീക്ഷണങ്ങള്‍ ഇനി വരുംകാലത്ത് ചെറിയ വ്യത്യസ്തതകളെല്ലാം കൊണ്ടുവന്നേക്കാം. 

Scroll to load tweet…

Also Read:- നേന്ത്രപ്പഴം കഴിച്ചാല്‍ വണ്ണം കൂടുമോ? ഹെല്‍ത്തിയായി വണ്ണം കൂട്ടാൻ കഴിക്കേണ്ടത്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo