പതിവ് പേലെ സൈനബ് റോഡിനരികിലൂടെ നടന്ന് പേന വിൽക്കുകയാണ്. അപ്പോഴാണ് അവിടേക്ക്  കാറിൽ ഒരു യുവതി എത്തുന്നത്. കാർ നിർത്തിയ അവർ ആ കുട്ടിയോട് പേനയ്ക്ക് എത്ര വിലയാണെന്ന് ചോദിക്കുന്നു

പ്രചോദിപ്പിക്കുന്ന ഒട്ടേറെ വീഡിയോകളാണ് ദിവസവും സാമൂഹിക മാധ്യമത്തില്‍ പ്രത്യക്ഷപ്പെടുന്നത്. അത്തരത്തില്‍
ഹൃദയ സ്പർശിയായ ഒരു വീഡിയോയാണ് അഫ്ഗാനിൽ നിന്നും പുറത്തുവരുന്നത്. ജീവിക്കാൻ വേണ്ടി പേനകള്‍ വിൽക്കുന്ന ഒരു പെണ്‍കുട്ടിയുടെ വീഡിയോ ആണിത്. അപ്രതീക്ഷിതമായി അവള്‍ കണ്ടുമുട്ടിയ ഒരു സ്ത്രീ അന്നത്തെ അവളുടെ സന്തോഷത്തിന് കാരണമാവുകയാണ്. സൈനബ് എന്നാണ് പേന വില്‍ക്കുന്ന പെണ്‍കുട്ടിയുടെ പേര്. 

പതിവ് പേലെ സൈനബ് റോഡിനരികിലൂടെ നടന്ന് പേന വിൽക്കുകയാണ്. അപ്പോഴാണ് അവിടേക്ക് കാറിൽ ഒരു യുവതി എത്തുന്നത്. കാർ നിർത്തിയ അവർ ആ കുട്ടിയോട് പേനയ്ക്ക് എത്ര വിലയാണെന്ന് ചോദിക്കുന്നു. 20 സെന്റാണ് (12 രൂപ) പേനയുടെ വിലയെന്ന് സൈനബ് പറയുന്നു. ഞാൻ ഈ പേനകള്‍ മുഴുവൻ വാങ്ങിയാല്‍ നിനക്ക് സന്തോഷമാകുമോ എന്ന് ആ സ്ത്രീ ചോദിക്കുമ്പോൾ സൈനബ് നിറഞ്ഞ് ചിരിക്കുകയായിരുന്നു. 

ശേഷം സ്ത്രീ ഓരോ നോട്ടുകളായി അവള്‍ക്ക് കൊടുത്തു. അവൾ സന്തോഷത്തോടെ ആ നോട്ടുകൾ വാങ്ങുന്നു. നിങ്ങൾ എനിക്ക് അധികം പണം തന്നല്ലോ എന്ന് അവള്‍ അവരോട് ചോദിക്കുന്നുമുണ്ട്. അപ്പോഴും അവർ ആ കുഞ്ഞിന് നോട്ടുകൾ നൽകുകയായിരുന്നു. ഒരാൾ കുട്ടിയോട് വീട്ടിൽ പോയി ആ പണം അമ്മയ്ക്ക് കൊടുക്കാനും പറയുന്നുമുണ്ട്. വളരെ സന്തോഷത്തോടെയാണ് അവള്‍ തിരിച്ച് പോകുന്നതെന്നും വീഡിയോയില്‍ കാണാം. 

നഹീറ സിയാറ എന്ന അഭിഭാഷകയാണ് വീഡിയോ ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്. 'കാബൂളിലെ കൊച്ചു അഫ്ഗാൻ പെൺകുട്ടി തന്റെ കുടുംബത്തെ പോറ്റാൻ പേനകൾ വിൽക്കുന്നു. ഞാൻ അവയെല്ലാം വാങ്ങിയാൽ നിനക്ക് സന്തോഷകുമോ എന്ന് ചോദിച്ചപ്പോൾ അവൾ പുഞ്ചിരിച്ചുകൊണ്ട് അതെ എന്ന് പറഞ്ഞു'- എന്നാണ് വീഡിയോയ്ക്ക് അടിക്കുറിപ്പ് നൽകിയിരിക്കുന്നത് നിരവധി പേരാണ് വീഡിയോ ലൈക്ക് ചെയ്തതും കമന്‍റുകള്‍ രേഖപ്പെടുത്തിയതും. കണ്ണും ഹൃദയവും നിറഞ്ഞു എന്നാണ് വീഡിയോ കണ്ട പലരും കമന്‍റ് ചെയ്തത്. 

Scroll to load tweet…

Also Read: തലമുടി കൊഴിച്ചില്‍ തടയാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ അഞ്ച് ജ്യൂസുകള്‍...