Asianet News MalayalamAsianet News Malayalam

Food Video : ചില്ലി മസാലയില്‍ കുളിച്ച് പാനിപൂരി; പ്രതികരിച്ച് സോഷ്യല്‍ മീഡിയ !

ചില്ലി മസാല ചേര്‍ത്താണ് ഇവടെ ഈ കച്ചവടക്കാരന്‍ ഗോല്‍ഗപ്പ തയ്യാറാക്കുന്നത്. നല്ല പച്ചമുളകും എരിവുള്ള മറ്റ് മുളകുമൊക്കെ വച്ച് തയ്യാറാക്കിയ മസാല കലക്കുന്നതില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. 

Street Vendors Chilli Masala in Gol Gappa is viral
Author
Thiruvananthapuram, First Published Dec 31, 2021, 4:56 PM IST

ഇന്ത്യന്‍ സ്ട്രീറ്റ് വിഭവങ്ങളില്‍ (Street Food) പല തരത്തിലുള്ള പരീക്ഷണങ്ങള്‍ നടന്ന ഒരു വര്‍ഷം കൂടിയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. പല പരീക്ഷണ വിഭവങ്ങളും സോഷ്യല്‍ മീഡിയയില്‍ (social media) വൈറലായിരുന്നു. 

അതില്‍ തന്നെ, വഴിയോര കച്ചവടത്തില്‍ ഏറെ ആരാധകരെ നേടിയ ഒരു വിഭവമാണ് ഗോല്‍ഗപ്പ (Golgappe) അഥവാ പാനിപൂരി. പാനിപൂരിയില്‍ തന്നെ എന്തൊക്കെ പരീക്ഷണങ്ങളാണ് നടന്നത്... മിറിന്‍ഡയില്‍ മുക്കിയെടുത്ത പാനിപൂരി, ഫയര്‍ ഗോല്‍ഗപ്പ, ഇലയില്‍ വിളമ്പുന്ന പാനിപൂരി, അങ്ങനെ പലതും. ഈ വര്‍ഷം അവസാനിക്കുമ്പോള്‍ ഇപ്പോള്‍ ഇതാ  ഗോല്‍ഗപ്പ അഥവാ പാനിപൂരിയില്‍ വീണ്ടുമൊരു പരീക്ഷണം നടത്തിയതിന്‍റെ വീഡിയോ ആണ് വൈറലാകുന്നത്. 

ചില്ലി മസാല ചേര്‍ത്താണ് ഇവിടെ ഈ കച്ചവടക്കാരന്‍ ഗോല്‍ഗപ്പ തയ്യാറാക്കുന്നത്. നല്ല പച്ചമുളകും എരിവുള്ള മറ്റ് മുളകുമൊക്കെ വച്ച് തയ്യാറാക്കിയ മസാല കലക്കുന്നതില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. ശേഷം പാനിപൂരിയില്‍ ആലൂവും കടലയും മറ്റുമൊക്കെ നിറച്ചശേഷം ഈ ചില്ലി മസാല ഒഴിച്ചെടുക്കുകയാണ്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Virat (@gareebpanda)

 

ഫുഡ് ബ്ളോഗര്‍ ഇത് കഴിക്കുന്നതും വീഡിയോയില്‍ കാണാം. നല്ല എരിവുണ്ടെന്നും അയാളുടെ മുഖത്ത് നിന്ന് വ്യക്തമാണ്.  @gareebpanda എന്ന ഇന്‍സ്റ്റഗ്രാം അക്കൌഡിലൂടെയാണ് ഫുഡ് ബ്ളോഗര്‍ വീഡിയോ പങ്കുവച്ചത്.  10. 8 മില്ല്യണ്‍ ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്. വീഡിയോ വൈറലായതോടെ നിരവധി പേര്‍ കമന്‍റുകളുമായി രംഗത്തെത്തുകയും ചെയ്തു. പാനിപൂരിയെ അടുത്ത വര്‍ഷമെങ്കിലും വെറുതേ വിടണം എന്നാണ് പലരുടെയും അഭിപ്രായം. 

Also Read: മുട്ട കൊണ്ട് പാനി പൂരി; 'അയ്യോ വേണ്ടായേ' എന്ന് അഭിപ്രായം

Follow Us:
Download App:
  • android
  • ios