Asianet News MalayalamAsianet News Malayalam

സള്‍ഫര്‍ അടങ്ങിയ ഈ ഭക്ഷണങ്ങള്‍ കഴിക്കൂ, ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാം...

ക്യാൻസറിന്റെ സാധ്യതയെ കൂട്ടാനും കുറയ്ക്കാനും ഭക്ഷണത്തിലെ ചില ഘടകങ്ങൾക്ക് കഴിയുന്നുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. അത്തരത്തില്‍ ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാന്‍ സഹായിക്കുന്ന സള്‍ഫര്‍ അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 

sulphur rich foods that reduce cancer risk azn
Author
First Published Oct 22, 2023, 5:54 PM IST

ക്യാന്‍സര്‍ എന്ന രോഗത്തെയാണ് ഇന്ന് എല്ലാവരും ഭയക്കുന്നത്. നമ്മുടെ തന്നെ ഭക്ഷണ രീതികളിലും ജീവിതരീതികളിലും വന്ന മാറ്റങ്ങളാണ് ക്യാന്‍സര്‍ സാധ്യതയെ കൂട്ടുന്നത്. ക്യാൻസറിന്റെ സാധ്യതയെ കൂട്ടാനും കുറയ്ക്കാനും ഭക്ഷണത്തിലെ ചില ഘടകങ്ങൾക്ക് കഴിയുന്നുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. അത്തരത്തില്‍ ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാന്‍ സഹായിക്കുന്ന സള്‍ഫര്‍ അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 

ഒന്ന്... 

ഉള്ളിയും വെളുത്തുള്ളിയുമാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സാള്‍ഫറിന്‍റെ മികച്ച ഉറവിടമാണ് ഇവ രണ്ടും. കോശങ്ങള്‍ക്ക് ഹാനികരമായ ഫ്രീ റാഡിക്കല്‍സിനെ തടയുന്ന അല്ലിസിന്‍ എന്ന സംയുക്തം അടങ്ങിയ ഭക്ഷണമാണ് വെളുത്തുള്ളി. അല്ലിയിന്‍ അടങ്ങിയ ഉള്ളിയും ക്യാന്‍‌സര്‍ സാധ്യതയെ കുറയ്ക്കും. 

രണ്ട്... 

ക്രൂസിഫറസ് പച്ചക്കറികളായ ബ്രൊക്കോളി, കോളിഫ്ലവര്‍, കാബേജ് തുടങ്ങിയവയിലും സള്‍ഫര്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ പതിവായി കഴിക്കുന്നതും ക്യാന്‍‌സര്‍ സാധ്യതയെ കുറയ്ക്കാന്‍ സഹായിക്കും. 

മൂന്ന്... 

മുട്ടയാണ് മൂന്നാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സള്‍ഫര്‍ ധാരാളം അടങ്ങിയ ഇവ കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും ക്യാന്‍‌സര്‍ സാധ്യതയെ കുറയ്ക്കാനും സഹായിക്കും. 

നാല്...

ബീന്‍സ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സള്‍ഫറും ഫൈബറും മറ്റും അടങ്ങിയ ഇവ  ക്യാന്‍സര്‍ സാധ്യതയെ തടയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. 

അഞ്ച്... 

പാലും പാലുല്‍പ്പനങ്ങളുമാണ് അഞ്ചാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവ കഴിക്കുന്നതും ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാന്‍ സഹായിക്കും. 

ആറ്... 

നട്സും സീഡുകളും ഡ്രൈ ഫ്രൂട്ട്സുകളുമാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സള്‍ഫര്‍ ധാരാളം അടങ്ങിയ ഇവ കഴിക്കുന്നതും ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാന്‍ സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: ദഹനക്കേട് അകറ്റാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ആറ് പഴങ്ങള്‍...

youtubevideo

Follow Us:
Download App:
  • android
  • ios