Asianet News MalayalamAsianet News Malayalam

കൊടും ചൂടില്‍ ശരീരം തണുപ്പിക്കാനും നിര്‍ജ്ജലീകരണത്തെ തടയാനും കഴിക്കേണ്ട പഴങ്ങള്‍...

സംസ്ഥാനത്ത് കനത്ത ചൂട് തുടരുകയാണ്. ഇതോടെ നിര്‍ജ്ജലീകരണം ഉള്‍പ്പടെ പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാം. ശരീരം തണുപ്പിക്കാനും നിര്‍ജ്ജലീകരണത്തെ തടയാനും കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 

summer fruits to stay hydrated
Author
First Published Mar 19, 2024, 11:57 AM IST

അസഹനീയമായ വേനൽച്ചൂടിനു കാഠിന്യമേറിത്തുടങ്ങിയതോടെ നിര്‍ജ്ജലീകരണം ഉള്‍പ്പടെ പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാം. അതിനാല്‍ ഉള്ളുതണുപ്പിക്കാനും നിര്‍ജ്ജലീകരണം ഒഴിവാക്കാനും കഴിക്കേണ്ട ചില പഴങ്ങളെ പരിചയപ്പെടാം...  

ഒന്ന്... 

തണ്ണിമത്തനാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. 92% വരെയും ജലാംശം അടങ്ങിയ തണ്ണിമത്തൻ വേനല്‍ക്കാലത്ത് കഴിക്കുന്നത് വളരെ നല്ലതാണ്. കടുത്ത വേനലിൽ തണ്ണിമത്തൻ ദാഹം ശമിപ്പിക്കുന്നതിനൊപ്പം ശരീരത്തിലെ ജലാംശം നിലനിർത്താനും സഹായിക്കും. 

രണ്ട്... 

സ്ട്രോബെറിയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സ്ട്രോബെറിയില്‍ 91% വരെയും ജലാംശം അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവയില്‍ വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും വേനല്‍ക്കാലത്ത് കഴിക്കാന്‍ പറ്റിയ ഒരു ഫലമാണ്. 

മൂന്ന്... 

ഓറഞ്ചാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഓറഞ്ചില്‍ 87% വരെയും ജലാംശം അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഓറഞ്ച് കഴിക്കുന്നതും ശരീരം തണുപ്പിക്കാനും പ്രതിരോധശേഷി കൂട്ടാനും ഗുണം ചെയ്യും. 

നാല്... 

പൈനാപ്പിളാണ് നാലാമതായി  ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പൈനാപ്പിളില്‍ 86% വരെ വെള്ളം അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിന്‍ സിയും ഇവയിലുണ്ട്. 

അഞ്ച്... 

പീച്ചാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. 89% വരെ വെള്ളം ആണ് ഇവയില്‍ ഉള്ളത്. കൂടാതെ വിറ്റാമിന്‍ എ, സി മറ്റ് ആന്‍റി ഓക്സിഡന്‍റുകളും പീച്ചില്‍ അടങ്ങിയിട്ടുണ്ട്. 

ആറ്... 

മുന്തിരിയാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മുന്തിരിയില്‍ 80% വരെയും ജലാംശം അടങ്ങിയിട്ടുണ്ട്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.  

Also read: ഉയർന്ന കൊളസ്ട്രോൾ, ധമനികളിലെ തടസ്സം എന്നിവ ഒഴിവാക്കാന്‍ കഴിക്കാം ഈ പത്ത് ഭക്ഷണങ്ങള്‍...

youtubevideo

Follow Us:
Download App:
  • android
  • ios