പഴങ്ങളും പച്ചക്കറികളും ചേര്‍ത്ത് തയ്യാറാക്കുന്ന ഈ ജ്യൂസ് മുടങ്ങാതെ പത്ത് ദിവസം കുടിച്ചാൽ വ്യത്യാസം കണ്ടറിയാമെന്നും റീനു തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നു.

ശരീരത്തിന്‍റെ ആരോഗ്യം പോലെ തന്നെ പ്രധാനമാണ് ചര്‍മ്മത്തിന്‍റെ ആരോഗ്യവും. ചര്‍മ്മത്തിന്‍റെ മൃദുത്വവും തിളക്കവും നിലനിര്‍ത്താന്‍ പോഷകങ്ങള്‍ അടങ്ങിയ പഴങ്ങളും പച്ചക്കറികളും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. 

ചർമ്മം തിളങ്ങാൻ സഹായിക്കുന്ന ഒരു കിടിലന്‍ ജ്യൂസ് പരിചയപ്പെടുത്തുകയാണ് നടി റീനു മാത്യൂസ്. പഴങ്ങളും പച്ചക്കറികളും ചേര്‍ത്ത് തയ്യാറാക്കുന്ന ഈ ജ്യൂസ് മുടങ്ങാതെ പത്ത് ദിവസം കുടിച്ചാൽ വ്യത്യാസം കണ്ടറിയാമെന്നും റീനു തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നു. 

ഇത് തയ്യാറാക്കാനായി ഒരു ഓറഞ്ച്, ഒരു ആപ്പിള്‍, ഒരു ക്യാരറ്റ്, ഒരു ബീറ്റ്റൂട്ട് എന്നിവ കഴുകി വൃത്തിയാക്കി എടുക്കുക. ശേഷം ഇവ ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. ഇനി ഒരു ഗ്ലാസ് വെള്ളത്തിലേയ്ക്ക് ഈ കഷ്ണങ്ങള്‍ ചേര്‍ത്ത് മിക്സിയുടെ ജാറിൽ അടിച്ചെടുക്കാം. പ്രഭാത ഭക്ഷണത്തിന് മുമ്പോ അല്ലെങ്കിൽ ഉച്ചഭക്ഷണത്തിന് ഒരു മണിക്കൂർ മുമ്പോ ഈ ജ്യൂസ് കുടിക്കാം. 10 ദിവസം അടുപ്പിച്ച് ഈ ജ്യൂസ് കുടിക്കുന്നത് ശരീരത്തിന്‍റെ ആരോഗ്യത്തിനും ചർമ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

View post on Instagram

Also Read:ചുണ്ടുകള്‍ക്ക് നിറം വയ്ക്കാന്‍ പരീക്ഷിക്കാം ഈ നാടന്‍ വഴികള്‍...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona