'മിഷന്‍ ഇംപോസിബിള്‍' ആണ് തപ്‌സിയുടെ വരാനിരിക്കുന്ന ചിത്രം. പൊതുവില്‍ സോഷ്യല്‍ മീഡിയ, സിനിമാവിശേഷങ്ങള്‍ പങ്കുവയ്ക്കാനായി മാത്രം ഉപയോഗിക്കുന്ന തപ്‌സിയുടെ വ്യക്തിവിശേഷങ്ങളും മറ്റും അങ്ങനെ ചര്‍ച്ചകളിലോ വാര്‍ത്തകളിലോ നിറയാറില്ല

വിവിധ ഭാഷകളില്‍ ശ്രദ്ധേയമായ ഒരുപിടി വേഷങ്ങള്‍ അവതരിപ്പിച്ച് ഇന്ത്യന്‍ സിനിമാസ്വാദകരുടെ ( Indian Cinema ) മനസില്‍ ഇടം നേടിയ നടിയാണ് തപ്‌സി പന്നു ( Taapsee Pannu ) . ശക്തമായ കഥാപാത്രങ്ങളാണ് അധികവും തപ്‌സിയെ തേടിയെത്തിയിട്ടുള്ളത്. അതുകൊണ്ട് തന്നെ തപ്‌സിയോടുള്ള പ്രേക്ഷകരുടെ മനോഭാവവും അത്തരത്തില്‍ 'ബോള്‍ഡ്' ആയ വ്യക്തി എന്ന നിലയ്ക്കുള്ളതാണ്. 

ഇതിനൊപ്പം തന്നെ ഫിറ്റ്‌നസിനോടുള്ള തപ്‌സിയുടെ ആവേശവും കാണുന്നവരില്‍ തപ്‌സിയോടുള്ള ആദരവ് വര്‍ധിപ്പിക്കുന്നു. 'രശ്മി റോക്കറ്റ്', 'ഷബാഷ് മിഥു' പോലുള്ള ചിത്രങ്ങളില്‍ കായികതാരത്തിന്റെ വേഷമിട്ട തപ്‌സി, നൂറ് ശതമാനവും സിനിമയ്ക്ക് വേണ്ടി കഠിനാദ്ധ്വാനം ചെയ്യന്‍ സന്നദ്ധയായിട്ടുള്ള താരമാണ്. 

'മിഷന്‍ ഇംപോസിബിള്‍' ആണ് തപ്‌സിയുടെ വരാനിരിക്കുന്ന ചിത്രം. പൊതുവില്‍ സോഷ്യല്‍ മീഡിയ, സിനിമാവിശേഷങ്ങള്‍ പങ്കുവയ്ക്കാനായി മാത്രം ഉപയോഗിക്കുന്ന തപ്‌സിയുടെ വ്യക്തിവിശേഷങ്ങളും മറ്റും അങ്ങനെ ചര്‍ച്ചകളിലോ വാര്‍ത്തകളിലോ നിറയാറില്ല. 

View post on Instagram

എന്നാല്‍ ഇപ്പോഴിതാ ഫിറ്റ്‌നസ് ഫ്രീക്കായ തപ്‌സിയുടെ ഇഷ്ടഭക്ഷണം ഏതാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് തപ്‌സിയുടെ ന്യൂട്രീഷ്യനിസ്റ്റ്. 

ചോളെ ബട്ടൂരെ ആണ് തപ്‌സിയുടെ ഇഷ്ട വിഭവമെന്നാണ് തപ്‌സിയുടെ ന്യൂട്രീഷ്യനിസ്റ്റായ മുന്‍മുന്‍ ഗനെരിവാള്‍ പറയുന്നത്. ധാരാളം ആരാധകരുള്ളൊരു ഇന്ത്യന്‍ വിഭവം തന്നെയാണ് ചോളെ ബട്ടൂരെ എന്ന കാര്യത്തില്‍ സംശയമില്ല. പ്രത്യേകിച്ച് വെജിറ്റേറിയന്‍ ആയ ആളുകളാണ് ഇതിനോട് കൂടുതല്‍ പ്രിയം കാണിക്കാറ്. അതുപോലെ വടക്കേ ഇന്ത്യയിലാണ് ഇത് കൂടുതലും പ്രചാരത്തിലുള്ളതും. 

എന്തായാലും തപ്‌സിയുടെ ഇഷ്ടിവഭവത്തിന്റെ പേര് മാത്രമല്ല, അത് എങ്ങനെയാണ് തയ്യാറാക്കുന്നതെന്നും മുന്‍മുന്‍ പങ്കുവച്ചിട്ടുണ്ട്. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ വീഡിയോ ആയാണ് മുന്‍മുന്‍ ചോളെ ബട്ടൂരെയുടെ റെസിപി പങ്കുവച്ചിട്ടുള്ളത്. 

ഹോളി ആഷോഷങ്ങളുടെ ഭാഗമായാണ് മുന്‍മുന്‍ റെസിപി പങ്കുവച്ചിരിക്കുന്നത്. ആട്ട, തൈര്, പഞ്ചസാര, ഉപ്പ്, നെയ് എന്നിവയാണ് ഇത് തയ്യാറാക്കാന്‍ ആകെ വേണ്ടത്. മാവ് അല്‍പം പുളിപ്പിച്ച ശേഷമാണ് വിഭവം തയ്യാറാക്കേണ്ടത്. ഇതെങ്ങനെയെന്ന് മുന്‍മുന്‍ തന്നെ വീഡിയോയില്‍ വിശദമായി നല്‍കിയിരിക്കുന്നു.

View post on Instagram

Also Read:- ഇഷ്ടഭക്ഷണം ഏത്? റീല്‍സുമായി സെലിബ്രിറ്റികള്‍...

'വര്‍ക്കൗട്ട് ചെയ്യുന്നത് കഴിക്കാന്‍', രസകരമായ ഫോട്ടോ പങ്കുവച്ച് സാമന്ത; നടന്മാര്‍ മാത്രമല്ല, നടിമാരും ഫിറ്റ്നസിന് വേണ്ടി കഠിനമായി പ്രയത്നിക്കുന്ന കാലമാണിത്. മിക്കവാറും പേരും ഇതുമായി ബന്ധപ്പെട്ട വിഷേഷങ്ങളും മറ്റും സോഷ്യല്‍ മീഡിയയിലൂടെ പതിവായി ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. തെന്നിന്ത്യന്‍ താരമായ സാമന്തയും അങ്ങനെ തന്നെ. ഇടക്കാലത്ത് വിവാഹമോചനത്തെ തുടര്‍ന്ന് വാര്‍ത്തകളിലും വിവാദങ്ങളിലും നിറഞ്ഞുനിന്ന സാമന്ത, ഇപ്പോള്‍ തന്റെ കരിയറില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ തിരക്കിലാണ്... Read More...