ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം മാമ്പഴ വിഭവങ്ങള്‍ അഥവാ മാംഗോ ഫെസ്റ്റ് റെസിപ്പികള്‍. ഇന്ന് ബിൻസി ലെനിൻ തയ്യാറാക്കിയ പാചകക്കുറിപ്പ്. 

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

Add Asianetnews as a Preferred SourcegooglePreferred

മാമ്പഴം കൊണ്ട് നാടൻ കിണ്ണത്തപ്പം തയ്യാറാക്കിയാലോ? 

വേണ്ട ചേരുവകൾ

നല്ല പഴുത്ത മാങ്ങ - 1 
തേങ്ങാപാൽ - 1 കപ്പ് 
അരിപ്പൊടി - 1/ 2 കപ്പ് 
പഞ്ചസാര - 1/ 2 കപ്പ് 
ബദാം, പിസ്ത് - 2 ടേബിൾസ്പൂൺ 

തയ്യാറാക്കുന്ന വിധം

മാങ്ങ തൊലികളഞ്ഞു ചെറുതാക്കി മുറിച്ചെടുക്കുക. ഇനി ഒരു മിക്സിയുടെ ജാറിലേയ്ക്ക് മാങ്ങ കഷ്ണങ്ങൾ ഇട്ടു നന്നായി അടിച്ചെടുക്കുക. അടിച്ചെടുത്ത മാങ്ങയിലേയ്ക്ക് തേങ്ങാപാൽ, പഞ്ചസാര, അരിപൊടി എന്നിവ കൂടി ചേർത്ത് നന്നായി അടിച്ചെടുക്കുക. ഇനി ഒരു കിണ്ണത്തിൽ ബട്ടർ പേപ്പർ (വാഴയില) വെച്ച ശേഷം മാങ്ങാ മിക്സ് ഒഴിച്ച് കൊടുക്കുക. ഒരു ഇഡ്ഡലി പാത്രത്തിൽ വെള്ളം വെച്ച് തിളിപ്പിച്ച ശേഷം 15 മിനിറ്റ് ആവിയിൽ കിണ്ണത്തപ്പം വേവിച്ചെടുക്കുക. കിണ്ണത്തപ്പം ചൂടാറിയ ശേഷം ഇഷ്ട്ടമുള്ള ആകൃതിയില്‍ മുറിച്ചെടുക്കാം. 

YouTube video player

Also read: വീട്ടിലുണ്ടാക്കാം രുചിയേറിയ മാംഗോ ഐസ്‌ക്രീം; റെസിപ്പി