Asianet News MalayalamAsianet News Malayalam

ഗോതമ്പ് മാവ് കൊണ്ട് രുചികരമായൊരു നാലുമണി പലഹാരം

ഒരു വ്യത്യസ്ത നാലുമണി പലഹാരം തയ്യാറാക്കിയാലോ? കുറച്ച് ​ഗോതമ്പ് പൊടിയും ശർക്കരയും തേങ്ങയും ഉണ്ടെങ്കിൽ ഈ പലഹാരം എളുപ്പം തയ്യാറാക്കാം .

tasty snacks made with wheat flour
Author
First Published Sep 15, 2022, 8:53 AM IST

വാഴയിലയിൽ വളരെ രുചികരമായ ഒരു ത്രികോണ ആകൃതിയിലെ അപ്പം. ഇത് തയ്യാറാക്കാൻ വളരെ കുറച്ച് സമയം മതി. വളരെ ഹെൽത്തിയും ടേസ്റ്റിയും ആണ്‌ ഈ പലഹാരം.

വേണ്ട ചേരുവകൾ...

ഗോതമ്പ് മാവ്                        2 കപ്പ്
തേങ്ങ ചിരകിയത്               1 കപ്പ്
ചെറുപഴം                               2 എണ്ണം
ഏലയ്ക്ക                                3 എണ്ണം
ഉപ്പ്                                          ഒരു നുള്ള്
ശർക്കര                                1 എണ്ണം(വലുത്)                        
വാഴയില                               1 എണ്ണം

തയ്യാറാക്കുന്ന വിധം...

ഗോതമ്പുമാവിലേക്ക് നാളികേരം ചിരകിയതും ചേർത്ത് കൊടുത്ത് അതിലേക്ക് പഴം ചെറുതായി അരിഞ്ഞതും ചേർത്ത്, ഏലയ്ക്ക പൊടിയും ചേർത്ത് നന്നായി കുഴ്ക്കുക. ശർക്കര പാനി തിളച്ചുകൊണ്ടിരിക്കുമ്പോൾ ആ തിളച്ച പാനി തന്നെ ഇതിലേക്ക് ഒഴിച്ച് കുഴക്കാൻ ശ്രമിക്കണം. ചൂടോടുകൂടി ഒഴിക്കുമ്പോൾ മാത്രമേ ഇത് നല്ല സോഫ്റ്റ് ആയിട്ട് രുചികരമായിട്ടും കുഴഞ്ഞു കിട്ടുകയുള്ളൂ.

ശേഷം ഒരു വലിയ സ്പൂൺ വെണ്ണയും കൂടെ ഇതിലേക്ക് ചേർത്ത് നന്നായിട്ട് കുഴച്ചെടുക്കുക. കുഴച്ചു പാകത്തിനായി വരുമ്പോൾ ചപ്പാത്തി മാവിനെക്കാളും കുറച്ചുകൂടി ലൂസ് ആയിട്ട് വേണം മാവ് തയ്യാറാക്കി എടുക്കേണ്ടത്. ശേഷം വാഴയിലെ നീളത്തിൽ കട്ട് ചെയ്തതിന് ത്രികോണാകൃതിയിൽ മടക്കി അതിനുള്ളിലേക്ക് മാവ് നിറച്ച് കൊടുക്കുക. പഴം എപ്പോഴും ചെറിയ ചെറിയ കഷണങ്ങളായി തന്നെ അതിനുള്ളിൽ കാണുന്ന രീതിയിൽ വേണം കുഴച്ചെടുക്കാൻ അതിനുശേഷം ഇത് മാവിൽ നിറച്ചുകഴിഞ്ഞാൽ ഇഡ്ഡലി പാത്രത്തിൽ കുറച്ചു വെള്ളം വെച്ച് ഇഡ്ഡലി തട്ടിൽ വെച്ചിട്ട് ആവി കയറ്റി എടുക്കാവുന്ന ഏകദേശം 30 മിനിറ്റ് ഇതൊന്ന് ചെറിയ തീയിൽ ആവി കയറ്റി എടുക്കുക.

 വളരെ രുചികരവും ഹെൽത്തിയുമാണ് ഈ പലഹാരം കൂടാതെ ആവിയിൽ വേവിച്ചെടുക്കുന്നത് കൊണ്ട് തന്നെ മണവും അതുപോലെ ഏത് സമയത്തും കഴിക്കാൻ തോന്നുകയും ചെയ്യും. ഇത് കഴിക്കുമ്പോൾ ഇടക്ക് കിട്ടുന്ന പഴത്തിന്റെ സ്വാദും, ഏലക്കയുടെ മണവും, ശർക്കരപ്പാനിയുടെ ടേസ്റ്റും, തേങ്ങയുടെ ആ ഒരു മണവും സ്വദും എല്ലാം കൂടെ ചേർന്ന് വളരെയധികം രുചികരമാണ് ഈ പലഹാരം. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാകുന്നതാണ് ഈ പലഹാരം 

തയ്യാറാക്കിയത്:
ആശ രാജനാരായൺ,
ബാം​ഗ്ലൂർ 

കിടിലൻ സ്ട്രോബെറി മിൽക്ക് ഷേക്ക്‌ തയ്യാറാക്കിയാലോ?

 

Follow Us:
Download App:
  • android
  • ios