ബിരിയാണിക്ക് മുകളില്‍ ചോക്ലേറ്റ് ഒഴിച്ചു കഴിക്കുക, തണ്ണിമത്തന് മുകളില്‍ കെച്ചപ്പ് ഒഴിക്കുക, പുഴുങ്ങിയ മുട്ട ചായയില്‍ മുക്കി കഴിക്കുക...എന്തൊക്കെ വിചിത്രമായ ഫുഡ് 'കോമ്പിനേഷനു'കളാണ്. അടുത്തിടെയായി ഇവയെല്ലാം സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ പുതിയൊരു ഫുഡ് കോമ്പോ കൂടി വൈറലാവുകയാണ്.

 സംഗതി ചില്ലി ജിലേബിയാണ്. ചിക്കന്‍ ചില്ലി, ബീഫ് ചില്ലി എന്നിവ പോലെ ജിലേബി കൊണ്ടാണ് ഇവിടെ സ്‌പെഷ്യല്‍ ചില്ലി ഡിഷ് തയ്യാറാക്കിയിരിക്കുന്നത്. ചില്ലി ജിലേബിയുടെ ചിത്രം നിമിഷങ്ങള്‍ക്കുള്ളില്‍ സമൂഹമാധ്യമത്തില്‍ വൈറലാവുകയും ചെയ്തു.

 മഞ്ഞയും പച്ചയും ചുവപ്പും നിറമുള്ള കാപ്‌സിക്കവും സോയാ സോസും വെളുത്തുള്ളിയുമൊക്കെ ചേർത്താണ് ചില്ലി ജിലേബി തയ്യാറാക്കിയിരിക്കുന്നത്. സോയാസോസില്‍ പൊതിഞ്ഞിരിക്കുന്ന ഈ ജിലേബി എല്ലാവർക്കും  ഇഷ്ടമാകണമെന്നില്ല.

എന്നാല്‍ ചിത്രം വൈറലായതോടെ നിരവധി പേര്‍ കമന്‍റുകളുമായി രംഗത്തെത്തുകയും ചെയ്തു. ഈ രണ്ടു രുചികളും എങ്ങനെയാണ് ഒന്നിച്ച് കഴിക്കുക എന്നാണ് ചിലർ ചിത്രത്തിന് താഴേ കമന്റ് ചെയ്തതു. ലോക്ഡൗണ്‍ ആളുകളിലെ പവിത്രതയെ ഇല്ലാതാക്കിയെന്നും ഇത് ക്രൂരതയാണെന്നും ഇതില്‍ക്കൂടുതല്‍ 2020ല്‍ നിന്ന് എന്തു പ്രതീക്ഷിക്കാനാണെന്നും മറ്റ് ചിലർ കമന്റ് 
ചെയ്തിട്ടുണ്ട്.

 

60 മുട്ടകള്‍ കൊണ്ട് തയ്യാറാക്കിയ ഒരു കിടിലൻ ഓംലെറ്റ്; വീഡിയോ കാണാം