ഇക്കഴിഞ്ഞ ഞായറാഴ്ച്ച കേക്കാണ് ശില്‍പ വീട്ടിലുണ്ടാക്കിയത്. സാധാരണത്തേത് പോലെയല്ല അല്‍പം സ്പെഷ്യൽ കേക്കാണെന്ന് പറയാം. 

ക്വാറന്റൈന്‍ കാലത്ത് വീട്ടില്‍ തയ്യാറാക്കിയ കേക്ക് വിശേഷങ്ങൾ പങ്കുവച്ച് ബോളിവുഡ് നടി ശില്‍പ ഷെട്ടി. ആഴ്ചയില്‍ ആറു ദിവസവും ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്ന ശില്‍പ ആഴ്ചയിൽ ഒരു ദിവസം തനിക്കിഷ്ടമുള്ള ഭക്ഷണം കഴിക്കാനായി മാത്രം മാറ്റിവയ്ക്കാറുണ്ട്. 

ഞായറാഴ്ചകളാണ് താൻ ഇഷ്ടഭക്ഷണം കഴിക്കാറുള്ളതെന്ന് താരം പറയുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ച്ച കേക്കാണ് ശില്‍പ വീട്ടിലുണ്ടാക്കിയത്. സാധാരണത്തേത് പോലെയല്ല അല്‍പം സ്പെഷ്യൽ കേക്കാണെന്ന് പറയാം. വീഡിയോസഹിതമാണ് തന്റെ കേക്ക് വിശേഷങ്ങള്‍ ശില്‍പ ഇൻസ്റ്റാ​ഗ്രാമിൽ പോസ്റ്റ് ചെയ്തതു.

ശില്‍പയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയും മകനും വിയാനും ചേര്‍ന്ന് കേക്കുണ്ടാക്കുന്നതില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. വനില മെര്‍ലിങ് കേക്ക് കഴിക്കുന്ന ശില്‍പ അതുണ്ടാക്കാനുള്ള കാരണവും വ്യക്തമാക്കുന്നുണ്ട്. 

ശില്‍പയുടെ ഇളയമകള്‍ സമീഷ ഷെട്ടി കുന്ദ്ര ജനിച്ച് 40 ദിവസം തികഞ്ഞതിന്റെ ഭാഗമായാണ് ഈ കേക്ക് തയ്യാറാക്കിയതെന്നാണ് ശിൽപ അവസാനം വീഡിയോയിൽ പറയുന്നുമുണ്ട്. 

View post on Instagram