ചില ഭക്ഷണങ്ങള്‍ തലമുടിയുടെ ആരോഗ്യത്തെ വളരെ അധികം മോശമായി ബാധിക്കാം. അത്തരത്തില്‍ തലമുടിയുടെ ആരോഗ്യത്തിന് ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

തലമുടി നന്നായി കൊഴിയുന്നു എന്ന പരാതി പല സ്ത്രീകള്‍ക്കുമുണ്ട്. പല കാരണങ്ങള്‍ കൊണ്ടും തലമുടി കൊഴിച്ചിലുണ്ടാകാം. ചില ഭക്ഷണങ്ങള്‍ തലമുടിയുടെ ആരോഗ്യത്തെ വളരെ അധികം മോശമായി ബാധിക്കാം. അത്തരത്തില്‍ തലമുടിയുടെ ആരോഗ്യത്തിന് ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1. പഞ്ചസാര

പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണങ്ങളുടെ അമിത ഉപയോഗം തലമുടി കൊഴിച്ചിലിന് കാരണമാകും. അതിനാല്‍ പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളുടെയും പാനീയങ്ങളുടെയും അമിത ഉപഭോഗം ഒഴിവാക്കുന്നതാണ് തലമുടിയുടെ ആരോഗ്യത്തിനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലത്.

2. കാര്‍ബോഹൈട്രേറ്റ്

കാര്‍ബോഹൈട്രേറ്റ് ധാരാളം അടങ്ങിയ ഭക്ഷണങ്ങളുടെ അമിത ഉപയോഗവും തലമുടി കൊഴിച്ചിലിന് കാരണമാകാം.

3. എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍

എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങളില്‍ കാണപ്പെടുന്ന ഉയർന്ന അളവിലുള്ള അനാരോഗ്യകരമായ കൊഴുപ്പുകൾ തലമുടി കൊഴിച്ചിലിന് കാരണമാകും. അതിനാല്‍ ഇവയും ഡയറ്റില്‍ നിന്നും ഒഴിവാക്കുക.

4. ജങ്ക് ഫുഡ്

ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ് തുടങ്ങിയവയിലെ അനാരോഗ്യകരമായ കൊഴുപ്പും തലമുടിയുടെ ആരോഗ്യത്തെ മോശമായി ബാധിക്കും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.