Asianet News MalayalamAsianet News Malayalam

ഈ നട്സ് ബ്രെയിനിനെ സ്മാർട്ടാക്കും, ദിവസവും അഞ്ചെണ്ണം കഴിച്ചാൽ മതി

തലച്ചോറിൻ്റെ ആരോഗ്യത്തിന് ഏറ്റവും മികച്ച ഒന്നാണ് വാൽനട്ട്. അവയിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ, പോളിഫെനോൾസ്, ആൻ്റിഓക്‌സിഡൻ്റും ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള മറ്റ് പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. 

these nuts good for brain health
Author
First Published Aug 11, 2024, 2:23 PM IST | Last Updated Aug 11, 2024, 2:43 PM IST

വാൾനട്ടിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ഒമേഗ -3 ഫാറ്റി ആസിഡുകൾ, ആൻ്റിഓക്‌സിഡൻ്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ പോലുള്ള അവശ്യ പോഷകങ്ങൾ വാൾനട്ടിലുണ്ട്. ഒമേഗ-3, പ്രത്യേകിച്ച് ആൽഫ-ലിനോലെനിക് ആസിഡ് (ALA), തലച്ചോറിൻ്റെ ആരോഗ്യത്തിന് പ്രധാനമാണ്. കാരണം അവ വീക്കം കുറയ്ക്കാനും വൈജ്ഞാനിക പ്രവർത്തനത്തെ പിന്തുണയ്ക്കാനും സഹായിക്കുന്നു.

മസ്തിഷ്ക കോശങ്ങളെ ഓക്സിഡേറ്റീവ് സ്ട്രെസിൽ നിന്ന് സംരക്ഷിക്കുന്നതിൽ പോളിഫെനോൾ പോലുള്ള ആൻറി ഓക്സിഡൻറുകളും ഒരു പ്രധാന പങ്ക് വഹിക്കുന്നു. ദിവസവും ഒരു പിടി വാൾനട്ട് കുതിർത്ത് കഴിക്കുന്നത് മസ്തിഷ്കാരോ​ഗ്യത്തിന് ​ഗുണം ചെയ്യുന്നു.  തലച്ചോറിൻ്റെ ആരോഗ്യത്തിന് ഏറ്റവും മികച്ച ഒന്നാണ് വാൽനട്ട്. അവയിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ, പോളിഫെനോൾസ്, ആൻ്റിഓക്‌സിഡൻ്റും ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള മറ്റ് പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. 

ഓക്സിഡേറ്റീവ് സ്ട്രെസ്, വീക്കം എന്നിവയിൽ നിന്ന് മസ്തിഷ്കത്തെ സംരക്ഷിക്കുന്നത് മസ്തിഷ്ക കോശങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ആൻ്റിഓക്‌സിഡൻ്റായ വിറ്റാമിൻ ഇ, സെലിനിയം എന്നിവ വാൾനട്ടിൽ അടങ്ങിയിരിക്കുന്നു. 

ഗർഭിണികൾ വാൾനട്ട് കഴിക്കുന്നത്അമ്മയുടെയും കുഞ്ഞിൻ്റെയും ആരോഗ്യത്തിന് ആവശ്യമാണ്. മാത്രമല്ല, വാൾട്ടിൽ മാന്യമായ അളവിൽ ഫോളേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് ശിശുക്കളിലെ ന്യൂറൽ ട്യൂബ് പ്രശ്നങ്ങൾ തടയാൻ സഹായിക്കുന്നു.

ആരോഗ്യകരമായ കൊളസ്ട്രോൾ നില നിലനിർത്താനും രക്തസമ്മർദ്ദം കുറയ്ക്കാനും വാൾനട്ട് സഹായിക്കുന്നു.  ദിവസവും 30 മുതൽ 60 ഗ്രാം വരെ വാൾനട്ട് കഴിക്കുന്നത് ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ, ഇൻ്റർമീഡിയറ്റ് ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ കൊളസ്ട്രോൾ എന്നിവ കുറയ്ക്കുന്നു. 

ഫാറ്റി ലിവർ രോഗം കുറയ്ക്കുന്നതിന് വാൾനട്ട് സഹായകമാണ്. മറ്റ് നട്സുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, വാൾനട്ടിൽ ഉയർന്ന ആൻ്റിഓക്‌സിഡൻ്റും ഫാറ്റി ആസിഡും ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്നു. വിവിധ കരൾ രോ​ഗങ്ങൾ തടയുന്നതിന് വാൾനട്ട് മികച്ച നട്സാണ്. 

നടൻ കോളിൻ ഫാരെലിന്റെ മകനെ ബാധിച്ച അപൂർവ രോ​ഗാവസ്ഥ ; എന്താണ് ഏഞ്ചൽമാൻ സിൻഡ്രോം?
 

Latest Videos
Follow Us:
Download App:
  • android
  • ios