Asianet News MalayalamAsianet News Malayalam

വിറ്റാമിൻ എ അടങ്ങിയ ഈ നാല് ഭക്ഷണങ്ങൾ കഴിക്കൂ, ചർമ്മത്തെ സംരക്ഷിക്കാം

വിറ്റാമിൻ എയിൽ ബീറ്റാ കരോട്ടിൻ പോലുള്ള ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് മുഖത്തെ കരുവാളിപ്പ് മാറുന്നതിന് സഹായിക്കുന്നു.

These Vitamin A-Rich Foods May Promote Clear And Healthy Skin
Author
Trivandrum, First Published Jan 22, 2021, 6:16 PM IST

മനോഹരമായ ചർമ്മം വേണമെന്ന് ആഗ്രഹിക്കാത്തവരായി ആരാണുള്ളത്? ചർമ്മത്തെ സംരക്ഷിക്കുന്നതിന് ഭക്ഷണങ്ങൾ വഹിക്കുന്ന പങ്ക് ചെറുതൊന്നുമല്ല. വിറ്റാമിൻ എയിൽ റെറ്റിനോൾ അടങ്ങിയിട്ടുണ്ട്. ഇത് പുതിയ ചർമ്മകോശ ഉൽപാദനത്തെയും വളർച്ചയെയും പ്രോത്സാഹിപ്പിക്കുന്നു.

 വിറ്റാമിൻ എയിൽ ബീറ്റാ കരോട്ടിൻ പോലുള്ള ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് മുഖത്തെ കരുവാളിപ്പ് മാറുന്നതിന് സഹായിക്കുന്നു. വിറ്റാമിൻ എ സമ്പന്നമായ ഈ ഭക്ഷണങ്ങൾ ചർമ്മത്തെ സംരക്ഷിക്കാൻ സഹായിക്കുന്നു...ഏതൊക്കെയാണ് ആ ഭക്ഷണങ്ങളെന്ന് അറിയാം...

തക്കാളി...

 വിറ്റാമിൻ എ യുടെ മികച്ച ഉറവിടമാണ് തക്കാളി. മാത്രമല്ല, തക്കാളിയിൽ അടങ്ങിയിരിക്കുന്ന 'ലൈക്കോപീൻ' എന്ന ആന്റിഓക്‌സിഡന്റ് ചർമ്മ സംരക്ഷണത്തിന് സഹായിക്കുന്നു. മുഖത്തെ നേർത്ത വരകൾ കുറയ്ക്കുകയും തക്കാളി ഏറെ നല്ലതാണ്.

 

These Vitamin A-Rich Foods May Promote Clear And Healthy Skin

 

കാരറ്റ്...

വിറ്റാമിൻ സി, ബീറ്റാ കരോട്ടിൻ എന്നിവയാൽ സമ്പന്നമാണ് കാരറ്റ്. ഈ രണ്ട് ആന്റി ഓക്സിഡൻറുകളും ചർമ്മത്തെ ശക്തിപ്പെടുത്തുന്ന കൊളാജന്റെ ഉത്പാദനത്തിന്‌ സഹായിക്കുന്നു.

ഇലക്കറികൾ...

ഇലക്കറികളിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നു. ചുവന്ന ചീര, പാലക്ക് ചീര എന്നിവ ചർമ്മത്തെ സംര​ക്ഷിക്കാൻ സഹായിക്കുന്നു. മുഖത്തെ നേർത്ത വരകൾ മാറാനും ഇലക്കറികൾ കഴിക്കുന്നത് ​ഗുണം ചെയ്യും.

 

These Vitamin A-Rich Foods May Promote Clear And Healthy Skin

 

മുട്ട...

ഉയർന്ന പ്രോട്ടീൻ അടങ്ങിയ ഭക്ഷണമാണ് മുട്ട. മുടിയുടെയും ചർമ്മത്തിന്റെയും ആരോ​ഗ്യത്തിന് ഏറെ നല്ലതാണ് മുട്ട. മുട്ടയുടെ വെള്ള അൽപം റോസ് വാട്ടറും ചേർത്ത് ഫേസ് പാക്കായി ഉപയോ​ഗിക്കുന്നത് മുഖത്തെ കരുവാളിപ്പ് മാറാൻ ഏറെ നല്ലതാണ്.

Follow Us:
Download App:
  • android
  • ios