ഫിറ്റ്‌നസിനൊപ്പം തന്നെ ഭക്ഷണത്തോടുള്ള ഇഷ്ടവും പ്രകടിപ്പിക്കുന്ന താരമാണ് മലൈക. മലൈകയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളും സ്‌റ്റോറികളുമെല്ലാം ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. 

ബോളിവുഡിലെ ഫിറ്റ്നസ് ക്വീന്‍ ആണ് നടി മലൈക അറോറ (Malaika Arora). നടി എന്നതിന് പുറമെ നര്‍ത്തകി (dancer), അവതാരക, മോഡല്‍ (model) എന്നിങ്ങനെ പല വേഷങ്ങളിലും തിളങ്ങിയ വ്യക്തിയാണ് മലൈക. നാൽപതുകളിലും യുവനടിമാരെ വെല്ലുന്ന ഊർജത്തിനു പിന്നിൽ ചി‌‌‌ട്ടയായ ഡയറ്റിങ്ങും (diet) വർക്കൗട്ടുമാണെന്ന് താരം തന്നെ പറയാറുണ്ട്.

സോഷ്യല്‍ മീഡിയയില്‍ (Social media) സജ്ജീവമായ 48കാരി ഇവയുടെ ദൃശ്യങ്ങളൊക്കെ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുമുണ്ട്. ഫിറ്റ്‌നസിനൊപ്പം തന്നെ ഭക്ഷണത്തോടുള്ള ഇഷ്ടവും പ്രകടിപ്പിക്കുന്ന താരമാണ് മലൈക. മലൈകയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളും സ്‌റ്റോറികളുമെല്ലാം ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ഇപ്പോഴിതാ തനിക്ക് പ്രിയപ്പെട്ട സ്നാക്സ് ഏതാണെന്ന് പങ്കുവച്ചിരിക്കുകയാണ് മലൈക.

ഒരു മധുരപലഹാരത്തിന്‍റെ ചിത്രമാണ് മലൈക ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവയ്ക്കുന്നത്. ബേസൻ ലഡ്ഡു ആണ് മലൈകയുടെ പ്രിയപ്പെട്ട പലഹാരം. തന്റെ ഏറ്റവും വലിയ വീക്നെസ് എന്നു പറഞ്ഞാണ് ബേസൻ ലഡ്ഡുവിന്റെ ചിത്രം മലൈക പങ്കുവച്ചത്. 

മുമ്പും ബേസൻ ലഡ്ഡുവിനോടുള്ള പ്രിയം മലൈക പങ്കുവച്ചിരുന്നു. മലയാളിയായ അമ്മ ജോയ്സ് അറോറ ഉണ്ടാക്കുന്ന ഭക്ഷണങ്ങളെല്ലാം തനിക്കേറെ പ്രിയമാണെന്ന് മലൈക പറയാറുണ്ട്. 

Also Read: ഉലുവ വെള്ളം കുടിച്ചാലുള്ള ​ഗുണങ്ങൾ ഇതാണ്