ഉപ്പ് ഇല്ലാത്ത കഞ്ഞി ഇഷ്ടമുള്ളവരായി ആരെങ്കിലുമുണ്ടോ? ഇല്ല, അല്ലേ? ഭക്ഷണത്തില്‍  ഉപ്പിന്‍റെ പ്രാധാന്യം അത്രത്തോളമാണ്. അതേസമയം ഇന്തുപ്പിന്‍റെ ഉപയോഗങ്ങളെ കുറിച്ച് അധികം ആര്‍ക്കും അറിയില്ല. സാധാരണയായി ഭക്ഷണത്തില്‍ ചേര്‍ക്കുന്ന ഉപ്പ് സോഡിയം ക്ലോറൈഡാണ്. എന്നാല്‍ ഇന്തുപ്പിൽ സോഡിയം ക്ലോറൈഡിനു പകരം പൊട്ടാസ്യം ക്ലോറൈഡാണുള്ളത്. അതുകൊണ്ട് തന്നെ ഇതിന് ധാരാളം ഗുണങ്ങളുമുണ്ട്.  

ബിപി കൂടുതലുള്ളവർക്കും മിതമ‍ായ അളവിൽ ഇന്തുപ്പ് ഉപയോഗിക്കാവുന്നതാണ്. മലബന്ധം മാറാനായി ഇന്തുപ്പിട്ട വെള്ളം കുടിക്കുന്നത് നല്ലതാണ് എന്നാണ് പ്രമുഖ ലൈഫ് സ്റ്റൈല്‍ കോച്ചായ ലൂക്കേ പറയുന്നത്. അതുപോലെ തന്നെ, ഇന്തുപ്പിട്ട വെള്ളത്തില്‍ കാലുകള്‍ മുക്കി വെയ്ക്കുന്നത്  കാലിന്‍റെ വേദന മാറാന്‍ നല്ലതാണെന്നും വിദഗ്ധര്‍ പറയുന്നു. കാരണം ഇന്തുപ്പ് വെള്ളത്തില്‍ ഇടുമ്പോള്‍ അവിടെ മഗ്നീഷ്യം സള്‍ഫേറ്റ്  ഉണ്ടാകുന്നു. ഇതിന് ധാരാളം ഗുണങ്ങളുണ്ട്. 

ഹൃദയത്തിന്‍റെ ആരോഗ്യം മുതല്‍ ബിപിയുള്ളവര്‍ക്ക് വരെ ഇത് ഗുണം ചെയ്യും. ഇന്തുപ്പിട്ട വെള്ളത്തില്‍ കുളിക്കുന്നതും കാലുകളുടെ വേദന മാറാന്‍ സഹായിക്കും.

 അതുപോലെ നല്ല ഉറക്കത്തിനും ഇന്തുപ്പ് സഹായിക്കും. ഉറങ്ങുന്നതിന് മുമ്പ് ഇന്തുപ്പിട്ട വെള്ളത്തില്‍ കുളിക്കുന്നത് നല്ല ഉറക്കം കിട്ടാന്‍ സഹായിക്കും.