പതിവ് ചീസും, സോസും, പച്ചക്കറികളും ചിക്കനും മുട്ടയുമൊക്കെ ചേർന്ന ബർഗറിൽ നിന്ന് വ്യത്യസ്തമാണ് കൊളംബിയയിലെ ഓറോ മക് കോയി എന്ന റസ്‌റ്റോറന്റിലെ ബർഗർ. 

ബർഗർ കഴിക്കാന്‍ ഇഷ്ടമില്ലാത്തവർ നമുക്കിടയിൽ വളരെ കുറവാണ്. ഒരു നേരത്തെ വിശപ്പടക്കാൻ ഒരു ബര്‍ഗര്‍ കഴിച്ചാല്‍ മാത്രം മതി. ഫാസ്റ്റ്ഫുഡ് വിപണിയിലെ ഏറ്റവും പ്രധാനഭക്ഷണവും ബര്‍ഗറാണ്.

പതിവ് ചീസും, സോസും, പച്ചക്കറികളും ചിക്കനും മുട്ടയുമൊക്കെ ചേർന്ന ബർഗറിൽ നിന്ന് വ്യത്യസ്തമാണ് കൊളംബിയയിലെ ഓറോ മക് കോയി എന്ന റസ്‌റ്റോറന്റിലെ ബർഗർ. ബര്‍ഗറിനെ പൊതിയുന്ന ലെയര്‍ ഇരുപത്തിനാല് കാരറ്റ് സ്വര്‍ണമാണ്. 

View post on Instagram

മക് കോയി റസ്‌റ്റോന്റ് ഈ വ്യത്യസ്തമായ ബര്‍ഗര്‍ നല്‍കിത്തുടങ്ങിയത് നവംബര്‍ 27 മുതലാണ്. 'ഇരുപത്തിനാല് കാരറ്റ് സ്വര്‍ണത്തില്‍ പൊതിഞ്ഞ ഡബിള്‍ മീറ്റും കാരമലൈസ്ഡ് ബീക്കണും ഡബിള്‍ചീസും നിറച്ച ബര്‍ഗര്‍' എന്നാണ് അവരുടെ പരസ്യത്തിലെ വാഗ്ദാനം. നിരവധിപ്പേരാണ് പരസ്യ വീഡിയോ കണ്ടുകഴിഞ്ഞത്.

View post on Instagram

200,000 കൊളംബിയൻ പെസോസാണ് ഈ ബർഗറിന്റെ വില. അതായത് നാലായിരം രൂപയ്ക്ക് മുകളില്‍.

Also Read: കണ്ടാല്‍ 'സിംപിള്‍'; കരീനയുടെ ചെരിപ്പിന്‍റെ വില കേട്ട് അമ്പരന്ന് ഫാഷന്‍ ലോകം!