നല്ല ആരോഗ്യം ലഭിക്കണമെങ്കിൽ പോഷകഗുണങ്ങളുള്ള ഭക്ഷണങ്ങൾ കഴിക്കണം. വീട്ടിൽ തന്നെയുള്ള ഈ ഭക്ഷണ സാധനങ്ങൾ കഴിക്കുന്നതിലൂടെ ആരോഗ്യവും രോഗപ്രതിരോധ ശേഷിയും വർധിപ്പിക്കാൻ സഹായിക്കുന്നു.

ഇന്നത്തെ കാലത്ത് നല്ല ആരോഗ്യം ലഭിക്കണമെങ്കിൽ സപ്ലിമെന്റുകൾ എടുക്കുകയോ ജിമ്മിൽ പോവുകയോ വേണം. പണ്ടൊക്കെ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും തന്നെ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ കിട്ടുമായിരുന്നു. ആരോഗ്യം മെച്ചപ്പെടുത്താനും പ്രതിരോധ ശേഷി കൂട്ടാനും അടുക്കളയിലുള്ള സാധനങ്ങൾ മതി. അവ എന്തൊക്കെയാണെന്ന് അറിയാം.

വെളുത്തുള്ളി

ഇതിൽ അല്ലിസിൻ പോലുള്ള സൾഫർ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി കൂട്ടാനും , രക്ത സമ്മർദ്ദം കുറയ്ക്കാനും രോഗങ്ങൾക്കെതിരെ പോരാടാനും സഹായിക്കുന്നു. ഭക്ഷണത്തിൽ വെളുത്തുള്ളി ചേർക്കുന്നത് ശീലമാക്കാം.

ഇഞ്ചി

ദഹന ശേഷി വർധിപ്പിക്കാനും ഓക്കാനം തടയാനും ഇഞ്ചി കഴിക്കുന്നത് നല്ലതാണ്. കൂടാതെ രക്തയോട്ടം മെച്ചപ്പെടുത്താനും ഇഞ്ചി കഴിക്കുന്നതിലൂടെ സാധിക്കും.

മഞ്ഞൾ

മഞ്ഞളിൽ ആന്റിഓക്സിഡന്റ് ഗുണങ്ങളുള്ള കുർകുമിൻ അടങ്ങിയിട്ടുണ്ട്. ഇത് വയർ വീക്കത്തെ തടയുകയും തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്നു.

നാരങ്ങ

നാരങ്ങയിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി കൂട്ടാനും ചർമ്മാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

ഗ്രീൻ ടീ

ദിവസവും ഗ്രീൻ ടീ കുടിക്കുന്നത് ശരീര ഭാരം കുറയ്ക്കാനും രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും സഹായിക്കുന്നു.

ബദാം

ബദാമിൽ ധാരാളം വിറ്റാമിൻ ഇ, മഗ്നീഷ്യം, ആരോഗ്യമുള്ള ഫാറ്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്താനും നല്ല ഊർജ്ജം ലഭിക്കാനും സഹായിക്കുന്നു.

ചീര

അയൺ, ഫോളേറ്റ്‌, ആന്റിഓക്‌സിഡന്റുകൾ തുടങ്ങിയവ ചീരയിൽ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

തേൻ

തേൻ പ്രകൃതിദത്ത ആൻറിബയോട്ടിക്കാണ്. തൊണ്ടവേദന ശമിപ്പിക്കാനും, രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും, തലച്ചോറിനെ സംരക്ഷിക്കാനും ഇത് സഹായിക്കുന്നു.