Asianet News MalayalamAsianet News Malayalam

കൊവിഡ് കാലത്ത് ഉല്‍പാദനം ഇടിഞ്ഞു; തക്കാളിക്ക് പൊള്ളും വില

കഴിഞ്ഞ ദിവസം ചില്ലറ വിപണിയില്‍ കിലോക്ക് 50 രൂപക്കടുത്തെത്തി. മറ്റ് സംസ്ഥാനങ്ങളിലും തക്കാളി വില 50 കടന്നു.
 

Tomato price surge in Delhi
Author
New Delhi, First Published Sep 13, 2020, 10:04 AM IST

ദില്ലി: തക്കാളി വില റോക്കറ്റ് കണക്കെ കുതിക്കുന്നു. രാജ്യതലസ്ഥാനമായ ദില്ലിയില്‍ ചില്ലറ വില്‍പനയില്‍ കിലോക്ക് 80-85 രൂപയായി തക്കാളി വില ഉയര്‍ന്നു. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നുണ്ടായ ഉല്‍പാദനക്കുറവാണ് തക്കാളി വില ഉയരാന്‍ കാരണമെന്ന് മൊത്തവില്‍പ്പനക്കാര്‍ പറഞ്ഞു. അതേസമയം സര്‍ക്കാര്‍ വിവരമനുസരിച്ച് ദില്ലിയില്‍ തക്കാളി കിലോക്ക് 60 രൂപയാംണ് വില. തക്കാളി ഉല്‍പാദിപ്പിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്ന് വരവ് കുറയുകയും ചെയ്തു.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും മഹാരാഷ്ട്രയിലുമാണ് രാജ്യത്തെ പ്രധാന തക്കാളി ഉല്‍പാദന കേന്ദ്രങ്ങള്‍. കൊവിഡ് കാലത്ത് തൊഴിലാളികളെ ലഭിക്കാത്തതും ഉല്‍പാദനത്തിന് തിരിച്ചടിയായി. കേരളത്തിലും തക്കാളി വില മേലോട്ടു തന്നെയാണ്. കഴിഞ്ഞ ദിവസം ചില്ലറ വിപണിയില്‍ കിലോക്ക് 50 രൂപക്കടുത്തെത്തി. മറ്റ് സംസ്ഥാനങ്ങളിലും തക്കാളി വില 50 കടന്നു. 

Follow Us:
Download App:
  • android
  • ios