ടൊമാറ്റോ സേമിയ വെയ്റ്റ് ലോസ് വിഭവം പത്ത് മിനിറ്റില്‍ റെഡിയാക്കാം. വിനോദ് രാമകൃഷ്ണൻ തയ്യാറാക്കിയ പാചകക്കുറിപ്പ്. 

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

വണ്ണം കുറയ്ക്കാനുള്ള ഡയറ്റിലാണോ? എങ്കില്‍ ഒരു ഹെല്‍ത്തി വെയ്റ്റ് ലോസ് റെസിപ്പി പരിചയപ്പെട്ടാലോ? 

വേണ്ട ചേരുവകൾ

വറുത്ത സേമിയ -2 കപ്പ്‌
വെള്ളം - 4 കപ്പ്‌
ഉള്ളി - 1/2 കപ്പ്‌
പച്ചമുളക് - 2 എണ്ണം
ഇഞ്ചി ചെറുതായി അരിഞ്ഞത് - 1 ടീസ്പൂൺ
തക്കാളി - 1 കപ്പ്‌
മിക്സഡ് വെജിറ്റബിൾസ് - 1 കപ്പ്‌ (ബീൻസ്, ക്യാരറ്റ്, ഗ്രീൻ പീസ്)
മഞ്ഞൾ പൊടി - 1/4 ടീസ്പൂൺ
മുളക് പൊടി - 3/4 ടീസ്പൂൺ
കായപൊടി - 1/4 ടീസ്പൂൺ
തേങ്ങ ചിരകിയത് - 1/4 കപ്പ്‌ 
കടുക് - 1/2 ടീസ്പൂൺ
ഉഴുന്ന് പരിപ്പ് - 1 ടേബിൾ സ്പൂൺ
കടലപരിപ്പ് - 1 ടേബിൾ സ്പൂൺ 
ചുവന്ന മുളക് - 2 എണ്ണം
വെളിച്ചെണ്ണ - 2 ടേബിൾ സ്പൂൺ
ഉപ്പ് - ആവശ്യത്തിന്
മല്ലിയില- ആവശ്യത്തിന്
കറിവേപ്പില- ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം

ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ചു ചൂടാകുമ്പോൾ കടുക് പൊട്ടിക്കുക. കടുക് പൊട്ടി കഴിയുമ്പോൾ കടലപരിപ്പ്, ഉഴുന്ന് പരിപ്പ്, ചുവന്ന മുളക് പൊട്ടിച്ചത് എന്നിവയിട്ട് വറുക്കുക. തുടര്‍ന്ന് അതിലേക്കു ഉള്ളിയും പച്ചമുളകും കറിവേപ്പിലയും ഇഞ്ചിയും ചേർത്തു നന്നായി വഴറ്റുക. ഒപ്പം തക്കാളി കൂടി ചേർത്ത് വഴറ്റിയെടുക്കുക. തക്കാളി ഒന്ന് വഴറ്റി വരുമ്പോൾ പച്ചക്കറികൾ ചേർത്ത് 5 മിനിറ്റ് വഴറ്റിയെടുക്കുക. ശേഷം മുളക് പൊടിയും മഞ്ഞൾ പൊടിയും കായപൊടിയും ചേർത്ത് വെള്ളവും ഉപ്പും ആവശ്യത്തിന് ചേർത്തു തിളപ്പിക്കുക. തിളച്ചു വരുമ്പോൾ വറുത്തു വച്ച സേമിയ കൂടി ചേർത്ത് കൊടുക്കുക. എന്നിട്ട് അടച്ചു വച്ചു വേവിക്കുക. വെള്ളം വറ്റി സേമിയ വെന്തു വരുമ്പോൾ തേങ്ങ ചേർത്ത് കൊടുക്കുക. ശേഷം കുറച്ചു വെളിച്ചെണ്ണയോ നെയ്യോ കൂടി തൂവി കൊടുക്കാം. എന്നിട്ട് മല്ലിയിലയും തൂവി കൊടുക്കുക. ഇതോടെ രുചികരമായ ടൊമാറ്റോ സേമിയ റെഡി.

Also read: ഹെല്‍ത്തി റാഗി കേക്ക് തയ്യാറാക്കാം ഈസിയായി; റെസിപ്പി