നവരാത്രി ഫെസ്റ്റിവല്‍ സീസണിന് ഒരു റെസ്റ്റോറന്‍റ് ഓണ്‍ലൈൻ വില്‍പനയ്ക്ക് വച്ചൊരു വിഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ രീതിയില്‍ ട്രോള്‍ ചെയ്യപ്പെടുകയാണ്. '100 ശതമാനം വെജ് - ബട്ടര്‍ ചിക്കൻ' എന്നാണ് വിഭവത്തിന്‍റെ പേരായി ഇട്ടിരിക്കുന്നത്. 

വിവിധ വിഭവങ്ങള്‍ തയ്യാറാക്കുന്നതില്‍ വരുന്ന വ്യത്യാസത്തിന് അനുസരിച്ച് വിഭവങ്ങളുടെ പേര് മാറ്റി റെസ്റ്റോറന്‍റുകള്‍ അവ വില്‍പനയ്ക്ക് വയ്ക്കാറുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ രസകരമായ പേരുകളായിരിക്കും ഇങ്ങനെ വിഭവങ്ങള്‍ക്ക് നല്‍കുന്നത്. അങ്ങനെയെങ്കില്‍ അതിലൂടെ മാത്രം കച്ചവടം കൂട്ടുകയും ചെയ്യാം.

എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ കൃത്യമായി ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിന് വേണ്ടി തന്നെ വിഭവങ്ങളുടെ പേരില്‍ മാറ്റം വരുത്താറുണ്ട്. 'എഗ്‍ലെസ് കേക്ക്' (മുട്ട ചേര്‍ക്കാത്ത കേക്ക്), വെജ്- ബിരിയാണി എന്നെല്ലാം വിഭവത്തിനൊപ്പം കൃത്യമായി ചേര്‍ക്കുമ്പോള്‍ അവയ്ക്കുള്ള ആവശ്യക്കാര്‍ പെട്ടെന്ന് തന്നെ അതിലേക്ക് ആകര്‍ഷിക്കപ്പെടും. അതുപോലെ തന്നെ ഫെസ്റ്റിവല്‍ സീസണുകളില്‍ അതത് ആഘോഷങ്ങളുമായി ബന്ധപ്പെട്ട് പരമ്പരാഗതമായോ അല്ലാതെയോ തയ്യാറാക്കുന്ന വിഭവങ്ങളും വ്യാപകമായി റെസ്റ്റോറന്‍റുകളിലോ ബേക്കറികളിലോ വില്‍പനയ്ക്കെത്താറുണ്ട്.

സമാനമായ രീതിയില്‍ നവരാത്രി ഫെസ്റ്റിവല്‍ സീസണിന് ഒരു റെസ്റ്റോറന്‍റ് ഓണ്‍ലൈൻ വില്‍പനയ്ക്ക് വച്ചൊരു വിഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ രീതിയില്‍ ട്രോള്‍ ചെയ്യപ്പെടുകയാണ്. '100 ശതമാനം വെജ് - ബട്ടര്‍ ചിക്കൻ' എന്നാണ് വിഭവത്തിന്‍റെ പേരായി ഇട്ടിരിക്കുന്നത്. 

ചിക്കൻ ഏത് രീതിയില്‍ തയ്യാറാക്കിയാലും അതിനെ 'വെജ്' എന്നവകാശപ്പെടുക സാധ്യമല്ലല്ലോ. ഇത് റെസ്റ്റോറന്‍റിന് പറ്റിയ അബദ്ധമാണെന്നത് വ്യക്തം. വിഭവത്തിന്‍റെ ഫോട്ടോ ആണെങ്കില്‍ ബട്ടര്‍ ചിക്കന്‍റേത് തന്നെയാണ്. മുകളില്‍ അല്‍പം ക്രീം കൂടി ചേര്‍ത്തിട്ടുണ്ടെന്ന് മാത്രം. 

എന്തായാലും സംഗതി ആരോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചതോടെ ട്രോള്‍ പൂരമായി എന്നുതന്നെ പറയാം. നിരവധി പേരാണ് ഇതിനെ പരിഹസിച്ച് സോഷ്യല്‍ മീഡിയ പോസ്റ്റുകളിട്ടിരിക്കുന്നത്. എന്നാല്‍ ഇത് ഏത് റെസ്റ്റോറന്‍റ് ആണെന്നോ - എവിടെയുള്ള റെസ്റ്റോറന്‍റ് ആണെന്നോ ഒന്നും വ്യക്തമല്ല. ഒരു അബദ്ധമൊക്കെ ആര്‍ക്കും പറ്റും, പക്ഷേ ഇതൊരു വല്ലാത്ത അബദ്ധമായിപ്പോയി എന്നും, കച്ചവടം കൂട്ടാൻ മിടുക്ക് കാണിച്ചപ്പോള്‍ പറ്റിയ പറ്റായിരിക്കുമെന്നുമെല്ലാം ഇതിന്‍റെ സ്ക്രീൻ ഷോട്ട് പങ്കുവച്ചുകൊണ്ട് ആളുകള്‍ കുറിക്കുന്നു.

Scroll to load tweet…

Also Read:- 'ഇതെന്താ മാജിക്കിലൂടെ ബിരിയാണിയോ?'; അതിശയിപ്പിക്കുന്ന വീഡിയോ...

ഇന്നസെന്റിന്റെ മൃതദേഹം വീട്ടിലേക്ക് | Innocent