പലരേയും അലട്ടുന്ന പ്രശ്‌നമാണ് മലബന്ധം. മലതടസത്തിന് കാരണങ്ങൾ പലതാണ്. ശരീരത്തിൽ ജലാംശത്തിന്റെ അളവ് കുറയുമ്പോൾ മലബന്ധം ഉണ്ടാകുന്നു. നല്ല ഭക്ഷണങ്ങളുടെ പോരായ്മയും മലബന്ധം ഉണ്ടാകുന്നതിന് ഒരു കാരണമാണ്. നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് മലബന്ധം അകറ്റാൻ സഹായിക്കും.

അത് പോലെ പഴവര്‍ഗങ്ങള്‍, സാലഡുകള്‍, വേവിക്കാത്ത പച്ചക്കറികള്‍, ജ്യൂസുകള്‍ എന്നിവയെല്ലാം മലബന്ധം അകറ്റാൻ സഹായിക്കുന്ന ഭക്ഷണങ്ങളാണ്. മലബന്ധം അകറ്റാൻ സഹായിക്കുന്ന രണ്ട് തരം ജ്യൂസുകളെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്...

മലബന്ധം തടയാൻ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങൾ...

ആപ്പിൾ ജ്യൂസ്...

ആന്റി ഓക്‌സിഡന്റുകളും ഫൈബറും ധാരാളമടങ്ങിയ ആപ്പിള്‍ ജ്യൂസ് മലബന്ധം അകറ്റാൻ സഹായിക്കുന്നു.  വിറ്റാമിൻ എ, സി, ഇ, കെ, ഫോളേറ്റ് തുടങ്ങിയ പോഷകങ്ങൾ ആപ്പിളിൽ അടങ്ങിയിട്ടുണ്ട്. അത് കൂടാതെ, ആപ്പിൾ ജ്യൂസ് കുടിക്കുന്നത് വയറ് എപ്പോഴും നിറഞ്ഞിരിക്കുന്നതായി തോന്നിപ്പിക്കുന്നു. ശരീരത്തിലെ അമിത കൊഴുപ്പ് ഇല്ലാതാക്കാനും ആപ്പിള്‍ ജ്യൂസ് ​ഏറെ ​ഗുണം ചെയ്യുമെന്നാണ് ഡയറ്റീഷ്യന്മാർ പറയുന്നത്.

ലെമൺ ജ്യൂസ്...

നാരങ്ങയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. ആരോഗ്യത്തിനും ചർമ്മത്തിനും ഒരു പോലെ ​ഗുണങ്ങൾ നൽകുന്നു. ലെമൺ ജ്യൂസ് അൽപം തേൻ ചേർത്ത് കുടിക്കുന്നത് മലബന്ധ പ്രശ്നം കുറയ്ക്കാൻ സഹായിക്കുന്നു. നാരങ്ങയിൽ അടങ്ങിയിട്ടുള്ള സിട്രിക് ആസിഡ് നമ്മുടെ ദഹനവ്യൂഹത്തിലെ അണുക്കളോട് പോരാടുന്നു. ശരീരത്തിൽ അടങ്ങിയിട്ടുള്ള വിഷാംശത്തെ പുറംതള്ളിക്കൊണ്ട് നിമിഷ നേരം കൊണ്ട് ശരീരത്തിന് പുത്തനുണർവ് നൽകാൻ ലെമൺ ജ്യൂസിന് സാധിക്കും.